Latest NewsNewsIndiaLife StyleHealth & Fitness

ഹൃദയ സംരക്ഷണത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം

ഹൃദയാരോഗ്യത്തിനായി റാഗി, ചോളം, തിന പോലുള്ള ധാന്യങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക

ഹൃദയാരോഗ്യം ഏറ്റവും പ്രധാനമായ ഒന്നാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ നാം ഭക്ഷണ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഹൃദയാരോഗ്യത്തിനായി റാഗി, ചോളം, തിന പോലുള്ള ധാന്യങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. നട്സ്, പയറുവർഗങ്ങൾ, സീഡുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

Also Read: പ്രവാചകനിന്ദ, വിദ്യാർത്ഥിനിയെ സഹപാഠികൾ തീവെച്ചു കൊന്നു : അല്ലാഹു അക്ബർ വിളിച്ച് അക്രമികൾ

പച്ചക്കറികളും പഴങ്ങളും ഹൃദ്രോഗമുള്ളവർ കഴിക്കുന്നത് നല്ലതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുണ്ട്. ഇവ കലോറി കുറവും നാരുകളാൽ സമ്പുഷ്ടവുമാണ്.

കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും കോഴിയിറച്ചിയും ഭക്ഷണത്തിലുൾപ്പെടുത്തുക. റെഡ് മീറ്റ് പൂർണമായും ഒഴിവാക്കണം. കൂടാതെ, പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments


Back to top button