IdukkiKeralaNattuvarthaLatest NewsNews

പെട്രോള്‍ ബോംബ് ആക്രമണം: മൂന്നുപേര്‍ പിടിയിൽ

അടിമാലി കൂമ്പന്‍പാറ പൈനാമ്പിലില്‍ ഷിഹാസ് (34), ഇരുനൂറേക്കര്‍ കുന്നുംപുറത്ത് ജസ്റ്റിന്‍ (29), മച്ചിപ്ലാവ് നെല്ലികുഴിയില്‍ മുരുകന്‍ (30) എന്നിവരെയാണ് അടിമാലി സി.ഐ സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്

അടിമാലി: പെട്രോള്‍ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. അടിമാലി കൂമ്പന്‍പാറ പൈനാമ്പിലില്‍ ഷിഹാസ് (34), ഇരുനൂറേക്കര്‍ കുന്നുംപുറത്ത് ജസ്റ്റിന്‍ (29), മച്ചിപ്ലാവ് നെല്ലികുഴിയില്‍ മുരുകന്‍ (30) എന്നിവരെയാണ് അടിമാലി സി.ഐ സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Read Also : റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണം : ഗ്യാൻവാപി മസ്ജിദ് സർവേ കമ്മീഷൻ

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മച്ചിപ്ലാവ് പോസ്‌റ്റ് ഓഫ‌ീസ് ജംങ്ഷനില്‍ വെച്ചാണ് പെട്രോള്‍ ബോംബ് ആക്രമണം നടന്നത്.

സംഭവത്തില്‍, രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. അടിമാലി കാംകോ ജംങ്ഷനില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button