Latest NewsNewsWomenBeauty & StyleLife StyleHealth & Fitness

വയർ ചാടുന്നത് നിയന്ത്രിക്കാൻ ചില പാനീയങ്ങൾ

 

 

ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും വയർ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വയർ ചാടാൻ‌ പ്രധാനകാരണം ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ചില ശീലങ്ങൾ വയർ ചാടാൻ കാരണമാകാറുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന് മൂന്ന് പാനീയങ്ങളെ കുറിച്ചറിയാം…

പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ​ഗ്രീൻ ടീ. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കാറ്റെച്ചിൻസ് അടങ്ങിയ ഗ്രീൻ ടീ ശരീരഭാരവും ശരീരത്തിലെ കൊഴുപ്പും ഗണ്യമായി കുറയ്ക്കുന്നു.

സ്വാഭാവിക എൻസൈമുകൾ, പൊട്ടാസ്യം, പ്രോട്ടീനുകൾ, നാരുകൾ എന്നിവ കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കുട്ടികൾ മുതൽ യുവാക്കളും മുതിർന്നവരും വരെ ഈ പാനീയം നിർബന്ധമായും കഴിക്കേണ്ട ഒന്നാണ്.

പ്രതിദിനം കാപ്പി കഴിക്കുന്നത് വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി പഠനം പറയുന്നു. കാപ്പി വളരെ കുറഞ്ഞ കലോറി പാനീയമാണ്. 1 കപ്പ് (240 മില്ലി) കോഫിയിൽ 2 കലോറി മാത്രമേ അടങ്ങിയിട്ടുണ്ട്.

വിശപ്പ് കുറയ്ക്കാനും കഫീൻ സഹായിക്കും. ഭക്ഷണത്തിന്റെ പോഷക ഘടന, ഹോർമോണുകൾ, പ്രവർത്തന നിലകൾ എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങളാൽ വിശപ്പ് നിയന്ത്രിക്കപ്പെടുന്നു. കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്നത് വിശപ്പ് ഹോർമോണായ ഗ്രെലിന്റെ അളവ് കുറയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button