KeralaLatest NewsNews

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം, ജാഗ്രതാ നിര്‍ദ്ദേശത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. ഇതോടെ, ജാഗ്രതാ നിര്‍ദ്ദേശത്തില്‍ മാറ്റങ്ങള്‍ വരുത്തി കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

Read Also: മണ്‍സൂണ്‍ കെടുതി നേരിടുന്നതിനുള്ള അടിയന്തിര പ്രവൃത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരുന്നു ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. മുന്നറിയിപ്പ് പിന്‍വലിച്ചതോടെ, കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് മാത്രമാണ് നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button