ThiruvananthapuramKeralaNattuvarthaLatest NewsNews

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്

തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്.

വിതുരയിൽ ഇന്ന് രാവിലെ 9 മണിക്കാണ് ആക്രമണമുണ്ടായത്. ബാബു വീടിന്റെ മുന്നിൽ നിൽക്കുമ്പോള്‍ കാട്ടുപോത്ത് വന്ന് കുത്തുകയായിരുന്നു. ഇടത് നെഞ്ചിലാണ് ബാബുവിന് കുത്തേറ്റത്.

Read Also : കൊലക്കുറ്റം: കോൺഗ്രസ് മുൻ പ്രസിഡന്റ് ഇനി അഴിക്കുള്ളിൽ, സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങി

ബാബുവിനെ ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ചികിത്സ നൽകി. തുടർന്ന്, ഉന്നത ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button