Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 75-ാം മിനിട്ടുവരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. അഞ്ച് മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളാണ് സിറ്റി നേടിയത്.

സിറ്റി തോറ്റിരുന്നെങ്കില്‍ ലിവര്‍പൂളിന് കിരീടമുയര്‍ത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍, സിറ്റിയുടെ മികച്ച തിരിച്ചുവരവ് ലിവർപൂളിന്റെ ജയ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. സിറ്റിയുടെ തട്ടകത്തിൽ 75 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ ആസ്റ്റണ്‍ വില്ല 0-2ന് മുന്നിലായിരുന്നു. മാറ്റി കാഷ്, ഫിലിപെ കുടിഞ്ഞോ എന്നിവരാണ് ഗോള്‍ നേടിയിരുന്നത്.

എന്നാല്‍, 76-ാം മിനിറ്റിലായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോള്‍. 78-ാം മിനിറ്റില്‍ റോഡ്രി ഒപ്പമെത്തിച്ചു. 81-ാം മിനിറ്റില്‍ തകർപ്പൻ ഗോള്‍ കൂടി നേടി ഗുണ്ടോഗന്‍ സിറ്റിക്ക് കിരീടം സമ്മാനിച്ചു. 38 മത്സരങ്ങളില്‍ 93 പോയിന്റാണ് സിറ്റിക്കുള്ളത്. ലിവര്‍പൂള്‍ 92 പോയിന്റുമായി രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു.

Read Also:- ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് തകർപ്പൻ ജയം

74 പോയിന്റുള്ള ചെല്‍സിയാണ് നാലാം സ്ഥാനത്ത്. 71 പോയിന്റുള്ള ടോട്ടന്‍ഹാം നാലാ സ്ഥാനത്താണ്. 69 പോയിന്റുള്ള ആഴ്‌സനല്‍ അഞ്ചാമതാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്തും. ഇരുവരും യുവേഫ യൂറോപ്പ ലീഗ് കളിക്കും. ബേണ്‍ലി, വാറ്റ്‌ഫോര്‍ഡ്, നോര്‍വിച്ച് സിറ്റി എന്നിവര്‍ തരം താഴ്ത്തപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button