Latest NewsNewsGulf

അനുമതിയില്ലാതെ ഹജജ് കര്‍മ്മത്തിന് പോകുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി സർക്കാർ

പെര്‍മിറ്റ് ലഭിക്കാതെ ഹജജിന് പോകുന്നവര്‍ പിടിക്കപ്പെട്ടാല്‍ 10 വര്‍ഷത്തേക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് അധികൃതർ.

റിയാദ്: അനുമതിയില്ലാതെ ഹജജ് കര്‍മ്മത്തിന് പോകുന്ന പ്രവാസികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സർക്കാർ. നിയമം ലംഘിച്ചാൽ പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു. പെര്‍മിറ്റ് ലഭിക്കാതെ ഹജജിന് പോകുന്നവര്‍ പിടിക്കപ്പെട്ടാല്‍ 10 വര്‍ഷത്തേക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഇന്ത്യാ വുഡ്: എക്സിബിഷൻ ജൂൺ രണ്ട് മുതൽ ആരംഭിക്കും

അതേസമയം, ഈ വര്‍ഷത്തെ ഹജജ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ഹജജ് അനുമതി പത്രമുള്ള രാജ്യത്തിനുള്ളില്‍ നിയമപരമായ തൊഴില്‍, താമസാനുമതി വിസയുള്ളവര്‍ക്ക് മാത്രമേ കഴിയൂ എന്ന് ഹജജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, കുടുംബ സന്ദര്‍ശക വിസ താമസ വിസയായി (ഇഖാമ) മാറ്റാന്‍ കഴിയില്ലെന്നും സൗദിയിലെ നിലവിലുള്ള നിയമം ഇത് അനുവദിക്കുന്നില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button