KeralaJobs & VacanciesLatest NewsNewsIndiaCareerEducation & Career

ഐ.ഡി.ബി.ഐ ബാങ്കില്‍ അവസരം,1044 ഒഴിവുകള്‍: വിശദവിവരങ്ങൾ

ഡൽഹി: ഐ.ഡി.ബി.ഐ ബാങ്ക് കരാര്‍ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in വഴി അപേക്ഷിക്കാം.

പ്രായപരിധി: 20 മുതല്‍ 25 വയസ് വരെ. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓണ്‍ലൈന്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 17.

പോസ്റ്റ്: എക്‌സിക്യൂട്ടീവുകള്‍, ഒഴിവുകളുടെ എണ്ണം: 1044, പേ സ്‌കെയില്‍: പ്രതിമാസം 29000 രൂപ. വിഭാഗം തിരിച്ചുള്ള വിശദാംശങ്ങള്‍: യുആര്‍ – 418, എസ്‌.സി – 175, എസ്‌.ടി – 79, ഒ.ബി.സി- 268, ഇ.ഡബ്ല്യു.എസ് – 104, ആകെ – 1044

shortlink

Related Articles

Post Your Comments

Related Articles


Back to top button