Latest NewsNewsIndiaMobile PhoneTechnology

ഓപ്പോ കെ10 5ജി: ജൂൺ 8 ന് ഇന്ത്യൻ വിപണിയിൽ

രണ്ട് കളർ വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്

ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണുകൾ ജൂൺ 8 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ജൂൺ 8 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഈ സ്മാർട്ട്ഫോൺ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കുക. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഫോണിന്റെ സവിശേഷതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓപ്പോ പുറത്തുവിട്ടിട്ടില്ല. 6.5 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് കളർ വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. ബ്ലാക്ക്, ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

Also Read: പെപ്പിന് കീഴിൽ ഹാലന്‍ഡും ആല്‍വാരെസും: ഗബ്രിയേല്‍ ജെസ്യൂസ് സിറ്റി വിടുന്നു

6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 12,990 രൂപയും, 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 14,990 രൂപയുമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button