Latest NewsSaudi ArabiaNewsInternationalGulf

മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ

മക്ക: മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങൾ. വിദേശ ഹജ് തീർത്ഥാടകർക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളത്തിൽ നിന്നു തന്നെ സൗദിയിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ് മക്ക റോഡ് പദ്ധതി. പാകിസ്ഥാൻ, ഇന്തൊനീഷ്യ, മലേഷ്യ, മൊറോക്കൊ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്.

Read Also: ‘യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസികളുടെ അന്തകന്‍മാരാണ് ആര്‍.എസ്.എസും സംഘപരിവാറും’: റിജില്‍ മാക്കുറ്റി

ഈ രാജ്യക്കാരായ ഹജ് തീർത്ഥാടകർക്ക് സൗദിയിലെത്തിയാൽ എമിഗ്രേഷനിൽ കാത്തുനിൽക്കാതെ തന്നെ പുറത്തിറങ്ങി ബസിൽ കയറി താമസ സ്ഥലത്തെത്താം. തീർത്ഥാടകരുടെ ലഗേജ് അധികൃതർ താമസ സ്ഥലത്ത് നേരിട്ട് എത്തിക്കും. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 2019 ലാണ് മക്ക റോഡ് പദ്ധതി ആരംഭിച്ചത്.

Read Also: രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികൾ: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button