Latest NewsNewsLife StyleFood & CookeryHealth & Fitness

മധുരപ്രിയം കുറയ്ക്കാൻ

ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കൊതി തോന്നുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും. എന്നാല്‍, ശരിയായി ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോടു ആര്‍ത്തി തോന്നുന്നതെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.

ഈ അനാരോഗ്യകരമായ ഭക്ഷണപ്രിയത്തിനു കാരണം, ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെ ഇമചിമ്മുന്നതാണ്. ഇവര്‍ക്ക് കൂടുതല്‍ പ്രിയം മധുരഎണ്ണ പലഹാരങ്ങളോടായിരിക്കും. ഉറക്കം കുറയുമ്പോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്.

Read Also : പ്രവാചക നിന്ദ: കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പീയൂഷ് ഗോയല്‍

എലികളെ ഉറങ്ങാനനുവദിക്കാതെ നടത്തിയ പഠനത്തിലാണ് ക്രിസ്റ്റഫറും സഹപ്രവർത്തകരും ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ഉറക്കശീലം വളര്‍ത്തിയെടുത്താല്‍ അമിതമായ മധുരപ്രിയത്തെ മനസ്സിന്റെ നിയന്ത്രണത്തിലാക്കാമെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button