Latest NewsNewsFootballSports

യുവേഫ നേഷന്‍സ് ലീഗിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഹംഗറി: ഇറ്റലിയെ ഗോൾമഴയിൽ മുക്കി ജർമ്മനി

ലണ്ടൻ: യുവേഫ നേഷന്‍സ് ലീഗിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഹംഗറി. ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഹംഗറി തകര്‍ത്തത്. റോളണ്ട് സലൈ ഇരട്ടഗോള്‍ നേടി. 82-ാം മിനുറ്റില്‍ ജോണ്‍ സ്റ്റോണ്‍സ് ചുവപ്പ് കാര്‍ഡ് കണ്ടതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇംഗ്ലണ്ടിന് ഇതുവരെ സീസണില്‍ ജയത്തിലെത്താനായിട്ടില്ല. ജയത്തോടെ ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ ഹംഗറി ഒന്നാം സ്ഥാനത്തെത്തി.

നേഷൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളിന് ജര്‍മ്മനി, ഇറ്റലിയെ തോല്‍പ്പിച്ചു. ഒരു ഘട്ടത്തില്‍ 5-0ന് ജര്‍മ്മനി മുന്നിലായിരുന്നു. തിമോ വെര്‍ണര്‍ ജര്‍മ്മനിക്കായി രണ്ട് ഗോള്‍ നേടി. 10-ാം മിനിറ്റില്‍ ജോഷ്വ കിമ്മിച്ചാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.

Read Also:- കുറഞ്ഞ രക്തസമ്മർദ്ദം ശരിയായ നിലയിലെത്തിക്കാൻ!

പെനാല്‍റ്റിയിലൂടെ ഗുണ്ടോഗനും 51-ാം മിനിറ്റില്‍ തോമസ് മുള്ളറും ടീമിന് ലീഡ് നല്‍കി. 68, 69 മിനിറ്റുകളിലായിരുന്നു വെര്‍ണറുടെ ഗോളുകള്‍. അതേസമയം, 78-ാം മിനുറ്റില്‍ വില്‍ഫ്രീഡ് ഗ്‌നോന്‍ഡോയും ഇഞ്ചുറി ടൈമില്‍ അലസാന്‍ഡ്രോ ബാസ്റ്റോനിയും ഇറ്റലിക്കായി ഗോള്‍ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button