KeralaLatest NewsNews

ഉറക്കത്തിനിടെ കടന്നു പിടിക്കാൻ ശ്രമിച്ച 50 കാരനെ അടിച്ചു കൊലപ്പെടുത്തി യുവതി

 

പത്തനംതിട്ട: മദ്യപിച്ചെത്തി കടന്നു പിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ടയിൽ ആണ് സംഭവം. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻപിള്ളയാണ് (50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പേൽ രജനിയെ (43) പോലീസ് അറസ്റ്റ് ചെയ്തു.

ഒറ്റയ്‌ക്ക് കഴിയുകയായിരുന്ന ശശിധരൻ പിള്ള ആറ് മാസം മുൻപാണ് രജനിയെ പരിചയപ്പെടുന്നത്. ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിക്കുകയാണ് ഉണ്ടായത്. ഇതേതുടര്‍ന്നാണ്, യുവതി കയ്യിൽ കിട്ടിയ കമ്പിവടി ഉപയോഗിച്ച് ശശിധരൻ പിള്ളയുടെ തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയത്.

നാട്ടുകാരാണ് ശശിധരൻ പിള്ളയ്‌ക്ക് തലയ്‌ക്ക് അടിയേറ്റ വിവരം പോലീസിൽ അറിയിച്ചത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന്, പോലീസ് രജനിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button