Latest NewsNewsLife StyleFood & CookeryHealth & Fitness

ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ അറിയാൻ

ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കുക. ചൂട് പാനീയങ്ങൾ ക്യാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കീഴിലുളള ക്യാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള പാനീയങ്ങള്‍ ക്യാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.

Read Also : പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം: ഖാർഗെ

വെളളം, കാപ്പി, ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏത് പാനീയവും അന്നനാളത്തിലെ ക്യാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2012-ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ ക്യാന്‍സര്‍ മൂലം മരിച്ചത്. എന്നാൽ, കാപ്പി ക്യാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button