Latest NewsNewsIndia

പട്ടാപ്പകല്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം : പ്രതി അറസ്റ്റില്‍

നാഗര്‍കോവില്‍: പട്ടാപ്പകല്‍ അമ്മയും മകളും വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി അറസ്റ്റിലായി. കടിയപ്പട്ടണം സ്വദേശി അമലസുമന്‍(36) ആണ് അറസ്റ്റിലായത്. നാഗര്‍കോവില്‍ മുട്ടത്താണ് ആന്റോ സഹായരാജിന്റെ ഭാര്യ പൗലിന്‍മേരി (48), പൗലിന്‍മേരിയുടെ അമ്മ തിരസമ്മാള്‍ (90) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.

Read Also: കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവന: തവക്കൽന ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

ജൂണ്‍ 7നാണ് ഇരുവരെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഇരുവരും അണിഞ്ഞിരുന്ന 15 പവന്‍ ആഭരണവും മോഷണം പോയിരുന്നു. പൗലിന്‍മേരിയുടെ ഭര്‍ത്താവും ഒരു മകനും വിദേശത്താണ്. മറ്റൊരു മകന്‍ ചെന്നൈയില്‍ പഠിക്കുകയാണ്. അമ്മയും മകളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

പൗലിന്‍മേരി വീട്ടില്‍ തയ്യല്‍ പരിശീലന ക്ലാസ് നടത്തുന്നുണ്ട്. അവിടെ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ അമലസുമന്‍ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതി ചുറ്റിക ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവസ്ഥലത്ത് ഉപേക്ഷിച്ചു പോയ തൊപ്പിയാണ് പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. ഇരുവരുടെയും പക്കല്‍നിന്നു മോഷ്ടിച്ചെടുത്ത ആഭരണം പണയപ്പെടുത്തി വാങ്ങിയ 2 സ്‌കൂട്ടറുകളും ആഭരണവും പൊലീസ് കണ്ടെടുത്തു.

Related Articles

 

 

shortlink

Related Articles

Post Your Comments


Back to top button