Latest NewsNewsSaudi ArabiaInternationalGulf

ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി

റിയാദ്: ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ 10 വർഷം തടവും 20.84 കോടി രൂപ (ഒരു കോടി റിയാൽ) പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: മുൻപ് 100 രൂപ തികച്ചെടുക്കാനില്ലായിരുന്നു, ഇന്ന് ടാര്‍ജറ്റ് തികയ്ക്കാന്‍ ബാങ്ക് പ്രസിഡന്റുമാര്‍ തേടിയെത്തുന്നു: രശ്മി

നിയമലംഘനം നടത്തുന്നവരുടെ ലൈസൻസും റദ്ദാക്കും. കുറ്റക്കാരെന്ന് കോടതി വിധിക്കുന്നവരുടെ പേരുകൾ സ്വന്തം ചെലവിൽ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Read Also: ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് എതിരാളിയായി കിട്ടുന്ന ഏത് ഇന്ത്യന്‍ ടീമും കരുത്തരായിരിക്കും: ആന്‍ഡ്രൂ ബാല്‍ബേർണി

shortlink

Related Articles

Post Your Comments

Related Articles


Back to top button