UAELatest NewsNewsInternationalGulf

രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റു: പ്രവാസി വനിതയെ ആദരിച്ച് യുഎഇ

അബുദാബി: കഴിഞ്ഞ മാസം അബുദാബിയിലുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി യുഎഇ. ഇമാൻ അൽ സഫഖ്‌സി എന്ന അറബ് വംശജയ്ക്കാണ് അധികൃതർ ആദരവ് അർപ്പിച്ചത്. യുഎഇ ദേശീയ ദുരന്ത നിവാരണ അതോരിറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

Read Also: ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് കെട്ടുന്നതിനും ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനുമായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

മേയ് 23 നാണ് അബുദാബി അൽ ഖാലിദിയയിലെ ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിയും അപകടത്തിൽ മരണപ്പെട്ടു. ആകെ 120 പേർക്കാണ് പരിക്കേറ്റത്. പരിസരത്തുള്ള അഞ്ച് കെട്ടിടങ്ങൾക്കും ഏതാനും കടകൾക്കും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

Read Also: ‘ഇനി ‘അമ്മ’യിലില്ല’: അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button