KeralaLatest NewsNews

മതനിന്ദ: ബിജെപി രാഷ്ട്രത്തോട് മാപ്പുപറയണമെന്ന് എം എ ബേബി

തിരുവനന്തപുരം: ബിജെപി രാഷ്ട്രത്തോട് മാപ്പുപറയണമെന്ന് സിപിഎം നേതാവ് എം എ ബേബി. സസ്‌പെൻഷനിലുള്ള ബിജെപി വക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു കക്ഷിയുടെ വക്താവ് മാപ്പുപറയുക എന്നുപറഞ്ഞാൽ ആ കക്ഷി മാപ്പുപറയുക എന്നുതന്നെയാണ്. രാജ്യത്തെ നിയമവ്യവസ്ഥയോട് എന്തെങ്കിലും ബഹുമാനം ബിജെപിക്ക് ഉണ്ടെങ്കിൽ അവർ രാജ്യത്തോട് മാപ്പുപറയണമെന്ന് അദ്ദേഹം പറഞ്ഞു. ഈ മതനിന്ദ ഉണ്ടായ ഉടനെ സിപിഐഎം ആവശ്യപ്പെട്ടതും ബിജെപി രാജ്യത്തോട് മാപ്പുപറയണം എന്നുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരമാർശം.

Read Also: റൺവേ നവീകരണം വിജയകരം: ദുബായ് വിമാനത്താവളത്തിലെ സർവീസുകൾ പൂർണതോതിൽ ആരംഭിച്ചു

പ്രവാചകനെക്കുറിച്ച് ബിജെപി വക്താവ് നടത്തിയ പരാമർശങ്ങൾ മാത്രമാണ് ഇന്ന് രാജ്യത്തുണ്ടായിരിക്കുന്ന സംഘർഷങ്ങൾക്കെല്ലാം കാരണമെന്നും കോടതി പറഞ്ഞു. നൂപുർ ശർമയുടെ പേരിൽ രാജ്യത്ത് പലയിടത്തും രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആറുകൾ എല്ലാം ഡൽഹിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് അവർ നൽകിയ ഹർജി കേൾക്കവെയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത മിശ്രയും ജെബി പർദിവാലയും ഈ പരാമർശങ്ങൾ നടത്തിയത്. അതിരൂക്ഷമായ ഭാഷയിലാണ് കോടതി ബിജെപി വക്താവിന്റെ ഹർജിയെക്കുറിച്ച് സംസാരിച്ചത്. തുടർന്ന് നൂപുർ ശർമയുടെ അഭിഭാഷകൻ ഹർജി പിൻവലിക്കുകയാണുണ്ടായതെന്ന് എം എ ബേബി വ്യക്തമാക്കി.

ഇവർ മതപരരായ ആളുകളേ അല്ല. പ്രകോപനം ഉണ്ടാക്കാനാണ് ഇവർ പ്രസ്താവനകൾ നടത്തുന്നതെന്നാണ് കോടതി ബിജെപി വക്താവിനെക്കുറിച്ച് പറഞ്ഞത്. എത്രസത്യം! വർഗീയവാദികൾക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ഒരു ബന്ധവുമില്ല. അവർ തങ്ങളുടെ രാഷ്ട്രീയാധികാരത്തിനായി മതത്തെ ഉപയോഗിക്കുന്നു എന്നുമാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? ഈ വാട്സ്ആപ്പ് സേവനങ്ങളെക്കുറിച്ച് അറിയാം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മതനിന്ദ: ബിജെപി രാഷ്ട്രത്തോട് മാപ്പുപറയണം.

സസ്‌പെൻഷനിലുള്ള ബിജെപി വക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി. ഒരു കക്ഷിയുടെ വക്താവ് മാപ്പുപറയുക എന്നുപറഞ്ഞാൽ ആ കക്ഷി മാപ്പുപറയുക എന്നുതന്നെയാണ്. രാജ്യത്തെ നിയമവ്യവസ്ഥയോട് എന്തെങ്കിലും ബഹുമാനം ബിജെപിക്ക് ഉണ്ടെങ്കിൽ അവർ രാജ്യത്തോട് മാപ്പുപറയണം. ഈ മതനിന്ദ ഉണ്ടായ ഉടനെ സിപിഐഎം ആവശ്യപ്പെട്ടതും ബിജെപി രാജ്യത്തോട് മാപ്പുപറയണം എന്നുതന്നെയാണ്.

പ്രവാചകനെക്കുറിച്ച് ബിജെപി വക്താവ് നടത്തിയ പരാമർശങ്ങൾ മാത്രമാണ് ഇന്ന് രാജ്യത്തുണ്ടായിരിക്കുന്ന സംഘർഷങ്ങൾക്കെല്ലാം കാരണം എന്നും കോടതി പറഞ്ഞു. നൂപുർ ശർമയുടെ പേരിൽ രാജ്യത്ത് പലയിടത്തും രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആറുകൾ എല്ലാം ദില്ലിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് അവർ നല്കിയ ഹർജി കേൾക്കവെയാണ് ജസ്റ്റിസുമാരായ സൂര്യകാന്തമിശ്രയും ജെബി പർദിവാലയും ഈ പരാമർശങ്ങൾ നടത്തിയത്. അതിരൂക്ഷമായ ഭാഷയിലാണ് കോടതി ബിജെപി വക്താവിൻറെ ഹർജിയെക്കുറിച്ച് സംസാരിച്ചത്. തുടർന്ന് നൂപുർ ശർമയുടെ അഭിഭാഷകൻ ഹർജി പിൻവലിക്കുകയാണുണ്ടായത്.

”ഇവർ മതപരരായ ആളുകളേ അല്ല. പ്രകോപനം ഉണ്ടാക്കാനാണ് ഇവർ പ്രസ്താവനകൾ നടത്തുന്നത്,” എന്നാണ് കോടതി ബിജെപി വക്താവിനെക്കുറിച്ച് പറഞ്ഞത്. എത്രസത്യം! വർഗീയവാദികൾക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ഒരു ബന്ധവുമില്ല. അവർ തങ്ങളുടെ രാഷ്ട്രീയാധികാരത്തിനായി മതത്തെ ഉപയോഗിക്കുന്നു എന്നുമാത്രം.

Read Also: ഗാർമിൻ: വിപണിയിൽ തരംഗമാകാൻ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി

https://www.facebook.com/100044241563451/posts/pfbid02VrBQkRyLMP17u8YriqwMD1E6c7MdnLpswB2fBjueq3oCdfXPMxbJdfDo3g4zdczhl/

shortlink

Related Articles

Post Your Comments

Related Articles


Back to top button