Latest NewsSaudi ArabiaNewsInternationalGulf

ഹജ് തീർത്ഥാടനം: ഇ-ഗൈഡ് പുറത്തിറക്കി സൗദി അറേബ്യ

മക്ക: ഹജ് തീർത്ഥാടകർക്കായി ഇ ഗൈഡ് പുറത്തിറക്കി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയം മതകാര്യ വകുപ്പിന്റെ (ഔഖാഫ്) സഹകരണത്തോടെ സൗദി ഹജ് നിർവഹിക്കാൻ എത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക ബോധവൽക്കരണ സംരംഭം ആരംഭിച്ചു. തീർത്ഥാടകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന മാർഗത്തിൽ ഹജിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുന്ന വിശദമായ ഗൈഡുകൾ പുതിയ സംരംഭത്തിൽ ഉൾപ്പെടുന്നുണ്ട്.

Read Also: വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ, ഇൻഡിഗോയോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഡിജിസിഎ

അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ബംഗാളി തുടങ്ങി വിവിധ ഭാഷകളിൽ ഇ-ഗൈഡുകൾ ലഭിക്കും. മതകാര്യ ജനറൽ അതോറിറ്റിയുടെ സഹകരണത്തോടെയും ഹജ് സമയത്ത് തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്ന മറ്റ് സർക്കാർ ഏജൻസികളുമായുള്ള പങ്കാളിത്തത്തോടെയുമാണ് ഇ-ഗൈഡ് നിർമ്മിച്ചിരിക്കുന്നത്.

https://guide.haj.gov.sa/ ലിങ്ക് വഴി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഗൈഡ് ഡൗൺ ലോഡ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

Read Also: ‘എതിര്‍ത്താല്‍ പീഡനക്കേസ്, ജനാധിപത്യമെന്ന പ്രക്രിയ ഇവിടെ ഇല്ല’: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button