Latest NewsNewsFootballSports

നെയ്മര്‍ ഫോമിലെത്തിയാല്‍ ഖത്തര്‍ ലോകകപ്പ് കിരിടം ബ്രസീല്‍ നേടും: റൊണാള്‍ഡോ

പാരീസ്: സൂപ്പർ താരം നെയ്മര്‍ ഫോമിലേക്ക് എത്തിയാല്‍ ഖത്തര്‍ ലോകകപ്പ് കിരിടം ബ്രസീല്‍ നേടുമെന്ന് ഫുട്ബോൾ ഇതിഹാസം റൊണാള്‍ഡോ. മികച്ച ടീമുള്ള ബ്രസീലിന് നെയ്മറുടെ ഫോമും ഫിറ്റ്‌നസുമായിരിക്കും ഏറ്റവും നിര്‍ണായകമാവുകയെന്നും നെയ്മര്‍ പിഎസ്ജിയില്‍ തന്നെ തുടരാനാണ് സാധ്യതയെന്നും റൊണാള്‍ഡോ പറഞ്ഞു. ഇരുപത് വര്‍ഷം മുമ്പാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയത്.

രണ്ടുപതിറ്റാണ്ടിനിപ്പുറം ഏഷ്യ മറ്റൊരു ലോകകപ്പിന് വേദിയാവുമ്പോള്‍ ബ്രസീല്‍ കിരീടം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് റൊണാള്‍ഡോ. മികച്ച ടീമുള്ള ബ്രസീലിന് നെയ്മറുടെ ഫോമും ഫിറ്റ്‌നസുമായിരിക്കും ഏറ്റവും നിര്‍ണായകമാവുകയെന്നും റൊണാള്‍ഡോ പറയുന്നു. ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ നെയ്മര്‍. റൊണാള്‍ഡോയെ മറികടന്ന നെയ്മറിന് 74 ഗോളുണ്ട്.

Read Also:- പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

നേരത്തെ, ബ്രസീലിയന്‍ കോച്ച് ടിറ്റെയും നെയ്മറുടെ ഫോമിനെ കുറിച്ച് സംസാരിച്ചിരുന്നു. നെയ്മറുടെ മോശം പ്രകടനത്തിന് കാരണം ക്ലബുകളിലെ പരിശീലകരാണെന്നും ടിറ്റെ കുറ്റപ്പെടുത്തി. ലോക ഫുട്ബോളിലെ ഏറ്റവും വിലയേറിയ താരമാണ് നെയ്മര്‍ ജൂനിയര്‍. എന്നാൽ, പ്രതിഭയ്ക്കും പ്രതിഫലത്തിനുമൊത്ത പ്രകടനം പുറത്തെടുക്കുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button