Latest NewsNewsIndia

ഡല്‍ഹിയില്‍ നിന്നും ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി

ദുബായിലേക്ക് പോയ വിമാനം കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ദുബായിലേക്ക് പോയ വിമാനം കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി. സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്റികേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് അടിയന്തിരമായി കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയതെന്ന് വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി. സാധാരണ ലാന്‍ഡിങ് തന്നെയെന്ന് വിമാന കമ്പനി കൂട്ടിച്ചേര്‍ത്തു.

Read Also: ‌തൃ​ശൂ​രി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേരെ തെരുവുനായ​യു​ടെ ആക്രമണം

ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ എഞ്ചിന് സാങ്കേതിക തകരാര്‍ സംഭവിച്ചെന്നും വിമാനത്തിന്റെ ഇടത് ടാങ്കില്‍ നിന്ന് അസാധാരണമായ ഇന്ധനത്തിന്റെ അളവ് കുറയാന്‍ തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അടിയന്തിര ലാന്‍ഡിങ് നടത്തിയതെന്ന് വിവരങ്ങളുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

കഴിഞ്ഞ 17 ദിവസത്തിനുള്ളില്‍, സ്‌പൈസ് ജെറ്റ് വിമാനം ആറാമത്തെ തവണയാണ് അടിയന്തര ലാന്‍ഡിങ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button