Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ അവധി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി

അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. ബലിപെരുന്നാൾ അവധി പ്രമാണിച്ചാണ് ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 8 മുതൽ ജൂൺ 11 വരെയാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്.

Read Also: തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അതേസമയം, ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല.

ജൂലൈ 9 നാണ് ബലിപെരുന്നാൾ. ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപിച്ചത്.

Read Also: ‘നിങ്ങളുടെ പൊലീസിനെയും അറിവില്ലാത്ത അനുയായികളെയും ട്രോളുകളെയും ഞാൻ ഭയക്കുന്നില്ല’: മഹുവ മൊയ്ത്ര

shortlink

Related Articles

Post Your Comments


Back to top button