KeralaLatest NewsNews

ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഒക്ടോബറിൽ പൂർത്തിയാക്കും: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ അശോക സ്തംഭത്തിന്റെ ഉദ്ഘാടനത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി സി.പി.എം

ട്രഷറി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കേന്ദ്ര ഓഫീസെന്ന നിലയിലാകും തിരുവനന്തപുരം പട്ടത്ത് നിർമാണം പുരോഗമിക്കുന്ന ട്രഷറി ഡയറക്ടറേറ്റ് പ്രവർത്തിക്കുക. കാര്യക്ഷമവും സുതാര്യവുമായ ജനസേവനം എന്ന ലക്ഷ്യത്തിലാണു കേന്ദ്ര ട്രഷറി ഓഫീസ് നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി കെ പ്രശാന്ത് എംഎൽഎ, ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read Also: 2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments


Back to top button