Latest NewsUAENewsInternationalGulf

യുഎഇ പ്രസിഡന്റിന്റെ ഫ്രഞ്ച് സന്ദർശനം അവസാനിച്ചു

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഫ്രാൻസ് സന്ദർശനം സമാപിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് അദ്ദേഹം നന്ദി അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നേരിട്ടെത്തിയാണ് ശൈഖ് മുഹമ്മദിനെ രാജ്യത്തേക്ക് സ്വീകരിച്ചത്.

Read Also: കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്

സാമ്പത്തികം, നിക്ഷേപം, വ്യവസായം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ബഹിരാശ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സുപ്രധാന മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും യുഎഇയും ഫ്രാൻസും ഒപ്പുവച്ചിട്ടുണ്ട്.

ഫ്രഞ്ച് ഉന്നതതല സംഘവുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also: ‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ കാമുകി

shortlink

Related Articles

Post Your Comments

Related Articles


Back to top button