Latest NewsNewsIndia

ഒഡീഷയിലെ ജനങ്ങൾ ശുഭപ്രതീക്ഷയിൽ: ദ്രൗപതി മുർമുവിനെ നേരിട്ട് സന്ദർശിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരിട്ടെത്തി സന്ദർശിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഒഡീഷയിലെ ജനങ്ങൾ വളരെ സന്തോഷത്തിലാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിജയത്തിൽ ആശംസകൾ നേരാനാണ് ഗഡ്കരി ദ്രൗപതി മുർമുവിന്റെ വസതിയിലെത്തിയത്.

Read Also: സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന തൊഴിൽ സംബന്ധമായ വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ മുൻസിപ്പാലിറ്റി

ചരിത്രത്തിൽ ആദ്യമായാണ് ആദിവാസി വനിത രാഷ്ട്രപതിയാകുന്നത്. തങ്ങളുടെ സമുദായത്തിന്റെ ഉന്നമനത്തിനായി മുർമു പ്രവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഒഡീഷയിലെ ജനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ദ്രൗപദി മുർമു രാഷ്ട്രപതിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

പാർലമെന്റിലെ സെൻട്രൽ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ വി രമണ, ലോക് സഭ സ്പീക്കർ ഓം ബിർല, മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

Read Also: കുട്ടികളെ തടവിലാക്കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു കൊന്ന സംഭവം: മാപ്പുപറയാൻ മാർപ്പാപ്പ കാനഡയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button