Latest NewsNewsIndiaBusiness

അലയൻസ് എയർ ഓഹരി വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്

അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എൻജിനീയറിങ് സർവീസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസ് എന്നീ സ്ഥാപനങ്ങളുടെ ഓഹരികളായിരിക്കും വിറ്റഴിക്കുന്നത്

എയർലൈൻ രംഗത്ത് പുതിയ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ മുൻ ഉപകമ്പനികൾ ആയിരുന്ന അലയൻസ് അടക്കമുള്ള കമ്പനികളുടെ ഓഹരികളാണ് കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുളള നടപടികൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യയ്ക്ക് വേണ്ടി കേന്ദ്രം ചിലവാക്കിയ തുക തിരിച്ചുപിടിക്കാനാണ് ഓഹരികൾ വിറ്റഴിക്കുന്നത്.

അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എൻജിനീയറിങ് സർവീസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസ് എന്നീ സ്ഥാപനങ്ങളുsടെ ഓഹരികളായിരിക്കും വിറ്റഴിക്കുന്നത്. കൂടാതെ, എയർ ഇന്ത്യ എൻജിനീയറിങ് സർവീസ് ഉടൻ തന്നെ സ്വകാര്യവൽക്കരിക്കും. പ്രധാനമായും വടക്കേ ഇന്ത്യ, വടക്ക് കിഴക്കൻ ഇന്ത്യ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അലയൻസ് എയർ ഏവിയേഷൻ പ്രവർത്തിക്കുന്നത്.

Also Read: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാതിരുന്ന സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

ഏകദേശം 800 ജീവനക്കാരാണ് ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്. രാജ്യത്തെ 50 ഓളം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 115 സർവീസുകൾ അലയൻസ് എയർ ഏവിയേഷൻ ഒരു ദിവസം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button