Latest NewsNewsLife Style

വൈദ്യുത ചാർജ് കുറയ്ക്കാൻ ചെയ്യേണ്ടത്

വീടുകളിലെ കറന്റ് ബിൽ വർദ്ധിക്കുമ്പോഴാണ് പലർക്കും വിഷമം തോന്നുന്നത്. എന്നാൽ, കറന്റ് ബിൽ അൽപ്പമെങ്കിലും കുറയ്ക്കാൻ ആരും തന്നെ ശ്രമിക്കാറില്ല എന്നത് വാസ്തവമാണ്. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിലെ കറന്‍റ് ചാര്‍ജ് പകുതിയായി കുറയ്ക്കാന്‍ കഴിയും. പക്ഷേ ആരും ഇതത്ര കാര്യമാക്കാറില്ല. വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ..

ഉപയോഗം കഴിഞ്ഞാലുടന്‍ ലൈറ്റും ഫാനും മറ്റു ഇലക്‌ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യുക.

വൈദ്യുതോപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുറപ്പ് വരുത്തുക. വൈദ്യുതി ഉപയോഗം ഫലപ്രദമാക്കാന്‍ ഇത് സഹായിക്കും.

എയര്‍ കണ്ടീഷണര്‍ സര്‍വീസ് ചെയ്യുകയും കേടുപാടു തീര്‍ക്കുകയും ചെയ്യുക, പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത്.

പകല്‍ ലൈറ്റുപയോഗിക്കാത്ത വിധം വെളിച്ചം കിട്ടുന്ന രീതിയില്‍ മുറികളുടെ ജനാല തുറന്നിടുക.

കഴിയുമെങ്കില്‍ സൂര്യ പ്രകാശം കടക്കുംവിധം നിര്‍മാണസമയത്ത് മേല്‍ക്കൂരയില്‍ കണ്ണാടി ഓടുകള്‍ പതിക്കുക.

Read Also : മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും

എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുക. ട്യൂബ് ലൈറ്റുകള്‍ക്കും കോംപാക്‌ട്ഫ്ളൂറസന്‍റ് ലാമ്പുകള്‍ക്കും വേണ്ടുന്ന വൈദ്യുതിയെക്കാള്‍ കുറച്ച്‌ മതി എല്‍.ഇ.ഡി ക്ക്. മാത്രമല്ല, എല്‍. ഇ.ഡി ബള്‍ബുകള്‍ കൂടുതല്‍ ഈടും നില്‍ക്കും.

ബാല്‍ക്കണി, ബാത്ത്റൂം എന്നിവിടങ്ങളില്‍ ഡിം ലൈറ്റുകള്‍ ഉപയോഗിക്കുക.

ഡെക്കറേഷന്‍ ലൈറ്റുകള്‍, കണ്‍സീല്‍ഡ് ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇവ ആവശ്യത്തിന് പ്രകാശം നല്‍കില്ലെന്ന് മാത്രമല്ല, കൂടുതല്‍ കറണ്ടും ഉപയോഗിക്കും.

ഗുണനിലവാരമുള്ള ഇലക്‌ട്രോണിക് റെഗുലേറ്ററുള്ള ഫാന്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭിക്കാം. വില കുറഞ്ഞ, പഴക്കം ചെന്ന ഫാനുകള്‍ വളരെ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമെന്നു മറക്കരുത്.

ഭിത്തിക്കും സീലിങ്ങിനും ഇളംനിറം നല്‍കുക. കൂടുതല്‍ വെളിച്ചം മുറിക്കുള്ളില്‍ പ്രതിഫലിക്കും. ഇതുവഴി പകല്‍ സമയം ലൈറ്റുകള്‍ ഒഴിവാക്കാം.

മുറികള്‍ക്ക് മികച്ച വെന്റിലേഷന്‍ നല്‍കുക. അങ്ങനെയെങ്കില്‍ എസി, ഫാന്‍, ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
കേടായ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത് വാട്ടര്‍ ടാങ്കിലെ വെള്ളം വേഗത്തില്‍ തീരാന്‍ കാരണമാകും. ഇത് മൂലം ഇടയ്ക്കിടെ ടാങ്കില്‍ വെള്ളം അടിയ്ക്കേണ്ടി വരുന്നത് വൈദ്യുതി ബില്‍ കൂട്ടും.

വയറിംഗിന് ശരിയായ വയറുകള്‍ ഉപയോഗിക്കുക. വൈദ്യുതി നഷ്ടം കുറയ്ക്കാന്‍ ഇതു സഹായിക്കും.

ലാമ്പ്ഷേഡ്, ബള്‍ബ് തുടങ്ങിയവ ഇടയ്ക്കിടെ തുടച്ചു വൃത്തിയാക്കിയാല്‍ കൂടുതല്‍ വെളിച്ചം കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button