KeralaLatest NewsNews

എറണാകുളം വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് കുത്തേറ്റു

 

 

കൊച്ചി: എറണാകുളം വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് കുത്തേറ്റു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സമയത്തെച്ചൊല്ലിയുള്ള തർക്കം ബസ് ജീവനക്കാർ തമ്മിലുള്ള കയ്യാങ്കളിയിലെത്തുകയായിരുന്നു.

എറണാകുളം ഗുരുവായൂർ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസിലെ ഡ്രൈവർ ഷൈജുവിനാണ് കുത്തേറ്റത്. മറ്റൊരു ബസിലെ കണ്ടക്ടറായ രാധാകൃഷ്ണനാണ് കുത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പേനാക്കത്തി വെച്ചായിരുന്നു ആക്രമണം.

നെഞ്ചിനാണ് ഷൈജുവിന് പരുക്കേറ്റത്. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കുത്തിപ്പരുക്കേൽപ്പിച്ച ബസ് കണ്ടക്ടർ രാധാകൃഷ്ണനെ മരട് പോലീസ് അറസ്റ്റ് ചെയ്തു. മൊബിലിറ്റി ഹബ്ബിനുള്ളിലാണ് തർക്കം തുടങ്ങിയത്. പിന്നീട്, അത് സർവീസ് റോഡിലേക്ക് മാറുകയായിരുന്നു. അവിടെ വച്ചാണ് കത്തിക്കുത്ത് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button