YouthLatest NewsNewsMenWomenBeauty & StyleLife StyleHealth & Fitness

ശരീരത്തെ രോഗമുക്തമാക്കാന്‍ വാട്ടര്‍ തെറാപ്പി

ശരീരത്തിന്‍റെ ആരോഗ്യ – സൗന്ദര്യ സംരക്ഷണത്തില്‍ വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു. ശരീരത്തിലടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്പാദനത്തിനും ശരീരോഷ്മാവ് നിലനിര്‍ത്തുവാനും മറ്റ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ നടക്കുവാനും എല്ലാം വെള്ളം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

വെള്ളമുപയോഗിച്ച് ശരീരത്തെ രോഗമുക്തമാക്കാന്‍ സഹായിക്കുന്ന ചികിത്സയാണ് വാട്ടര്‍ തെറാപ്പി. രാവിലെ ഉണര്‍ന്ന് ബ്രഷ് ചെയ്യുന്നതിന് മുമ്പ് നാലു ഗ്ലാസ് വെള്ളം (640 മി.ലി) കുടിക്കുക. അത്രയേ വേണ്ടൂ വാട്ടര്‍ തെറാപ്പിക്ക്. പച്ചവെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ കുടിക്കാം. പതിവായി ഇതു ചെയ്യണം. വെളളം കുടിച്ചതിന് ഒരു മണിക്കൂര്‍ ശേഷമേ പ്രഭാത ഭക്ഷണം കഴിക്കാവൂ. അതുപോലെ തന്നെ, വെള്ളം കുടിക്കുന്നതിന് തലേരാത്രി മദ്യപാനവും പാടില്ല.

Read Also : ബ്ലിങ്കിറ്റ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം, ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി

വാട്ടര്‍ തെറാപ്പിയുടെ ഗുണങ്ങള്‍

മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വാട്ടര്‍ തെറാപ്പി അനുയോജ്യമാണ്. നിങ്ങള്‍ വാട്ടര്‍തെറാപ്പി ചെയ്യുന്ന ആളാണെങ്കില്‍ ദിവസം മുഴുവനും ഊര്‍ജ്ജ്വസ്വലതയും, ഉന്മേഷവും നിങ്ങള്‍ക്ക് അനുഭവപ്പെടും. ശരീരഭാരം കുറയ്ക്കാനും വാട്ടര്‍ തെറാപ്പി സഹായിക്കും. മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്ന് ദോഷമുണ്ടാക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യാന്‍ വാട്ടര്‍ തെറാപ്പി സഹായിക്കും. അതുപോലെ തന്നെ, ആരോഗ്യമുള്ള തിളക്കമാര്‍ന്ന ചര്‍മ്മം ജലചികിത്സ വഴി നേടാം. ശരീരത്തിന്‍റെ താപനില നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്നതാണ് വാട്ടര്‍ തെറാപ്പി. ശരീരത്തില്‍ നിന്ന് അഴുക്കുകള്‍ പുറത്ത് കളയാന്‍ ഇത് ഉപകരിക്കും.

വാട്ടര്‍ തെറാപ്പി സ്ഥിരമായി ചെയ്യുന്നത് വഴി മലബന്ധം ഒരു ദിവസത്തിനകവും, അസിഡിറ്റി രണ്ട് ദിവസം കൊണ്ടും, പ്രമേഹം ഏഴുദിവസം കൊണ്ടും, ക്യാന്‍സര്‍ നാല് ആഴ്ചകൊണ്ടും, പള്‍മണറി ടി.ബി മൂന്ന് മാസം കൊണ്ടും, ഗ്യാസ്ട്രബിള്‍ പത്തുദിവസം കൊണ്ടും, ബി.പി, രക്തസമ്മര്‍ദ്ദം എന്നിവ നാലാഴ്ച കൊണ്ടും നിയന്ത്രണ വിധേയമാക്കാം.

തലവേദന, ശരീര വേദന, സന്ധിവാതം, ഹൃദയമിടിപ്പ് കൂടല്‍, അപസ്മാരം, ബ്രോങ്കൈറ്റിസ്, അമിത വണ്ണം, ആസ്ത്മ, ടി.ബി, മെനിഞ്ചൈറ്റിസ്, കിഡ്നി-മൂത്രസംബന്ധമായ രോഗങ്ങള്‍, ഛര്‍ദ്ദിയോട് കൂടിയ ഗ്യാസ്ട്രബിള്‍, ഡയേറിയ, അര്‍ശസ്, പ്രമേഹം, കണ്ണിനുള്ള രോഗങ്ങള്‍, ആര്‍ത്തവ സംബന്ധമായ തകരാറുകള്‍, ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ വാട്ടര്‍ തെറാപ്പി സഹായിക്കും.

shortlink

Post Your Comments


Back to top button