ErnakulamLatest NewsKeralaNattuvarthaNews

‘ജലീൽ പ്രതിസന്ധിയിൽ ആക്കിയത് കോണ്ഗ്രസിനെ, സഹായിച്ചത് ബി.ജെ.പിയേയും’: വിവാദത്തിൽ പ്രതികരിച്ച് അഖിൽ മാരാർ

'നിലപാട് ചോദിച്ചാൽ സഖാവ് പിണറായി പണ്ട് കാണിച്ച ആ പ്രത്യേക ഏക്ഷൻ കാണിച്ചാൽ മതിയാകും'

കൊച്ചി: കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കെ.ടി. ജലീൽ പ്രസ്താവന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ രംഗത്ത്. ജലീൽ എന്ന അതി ബുദ്ധിമാൻ പ്രതിസന്ധിയിൽ ആക്കിയത് ഇടത് പക്ഷത്തെയല്ലെന്നും മറിച്ച് കോൺഗ്രസിനെ ആണെന്നും അഖിൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഇതിലൂടെ ജലീൽ ബി.ജെ.പിയെ സഹായിച്ചതായും അഖിൽ കൂട്ടിച്ചേർത്തു.

മതത്തെ ഉപയോഗിച്ച് കേരളത്തെ നശിപ്പിക്കുന്ന ഈ രാഷ്ട്രീയ കളിക്ക് ആക്കം കൂട്ടിയത് പിണറായി വിജയൻ ആണെന്നും ജലീൽ ചെയ്തതിൽ തെറ്റ് എന്താണെന്ന സംശയം ഉള്ളവരുടെ സംശയത്തെ ഊട്ടി ഉറപ്പിക്കുന്ന പണിയാണ് ഇടത് പക്ഷം നിശബ്ദമായി എടുക്കാൻ പോകുന്നതെന്നും അഖിൽ പറയുന്നു.

അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ജലീൽ എന്ന അതി ബുദ്ധിമാൻ ഇടത് പക്ഷത്തെ പ്രതിസന്ധിയിൽ ആക്കി എന്നാണോ നിങ്ങൾ വിചാരിക്കുന്നത്… ഒരിക്കലുമല്ല അയാൾ കോണ്ഗ്രസിനെ ആണ് പ്രതിസന്ധിയിൽ ആക്കിയത്.. സഹായിച്ചത് ബിജെപിയേയും….nവിശദമാക്കാം… ജനാധിപത്യം… ഒരു നാട്ടിൽ 100 പേർ താമസിക്കുന്നു എന്ന് കരുതുക..അതിൽ 75 പേരും തെമ്മാടികളും മര്യാദ ഇല്ലാത്തവരും ആണെന്നിരിക്കട്ടെ ആ പ്രദേശത്ത് ഒരു തിരഞ്ഞെടുപ്പ് നടന്നാൽ 75 തെമ്മാടികളെ പിന്തുണയ്ക്കുന്നവൻ ജയിക്കും എന്ന കാര്യത്തിൽ നിങ്ങൾക്ക് തർക്കമുണ്ടോ..?
രാഷ്ട്രീയം എന്നത് അല്ലെങ്കിൽ ജനാധിപത്യം എന്നത് നന്മ തിന്മകൾ തമ്മിലുള്ള പോരാട്ടം അല്ല.. കൂടുതൽ പേരുടെ വോട്ട് ആർക്കാണോ കിട്ടുന്നത് അവൻ ജയിക്കും..

കാറിൽ ചെറുതായൊന്ന് ഉരസി, നടുറോഡിൽ വെച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ 17 തവണ മുഖത്തടിച്ച് യുവതി

ആ കൂടുതൽ പേരെ ഒപ്പം നിർത്താനുള്ള കളി കളിക്കുക.. ഇനി ജലീൽ എങ്ങനെയാണ് കോണ്ഗ്രെസിനെ പ്രതിസന്ധിയിൽ ആക്കുന്നതെന്ന് നോക്കാം.. ഇപ്പോൾ തന്നെ ഹിന്ദി ഹൃദയ മേഖലയിൽ നിന്നും തൂത്തെറിയപ്പെട്ട അവസ്ഥയിൽ എത്തിയ കോണ്ഗ്രസ്സിന് തിരിച്ചു വരാനുള്ള നേരിയ സാധ്യത ശക്തമായ ദേശീയ ബോധവും മുൻ കാലങ്ങളിൽ ചെയ്തിട്ടുള്ള പോലെ മൃദു ഹിന്ദുത്വ സമീപനവുമാണ്..

എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അവർക്ക് ജയിക്കണം എങ്കിൽ മൃദു സുഡാപിസവും ദേശ വിരുദ്ധതയും ആണ് ഗുണം ചെയ്യുന്നത്… ജലീലിനെ തള്ളി പറഞ്ഞില്ലെങ്കിൽ എങ്ങനെയാണോ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരം ബിജെപി നേട്ടമാക്കിയത്…അല്ലെങ്കിൽ റീജിൽ മാക്കുറ്റി പശുവിനെ അറത്തത് ബിജെപി ഉത്തരേന്ത്യയിൽ വോട്ടാക്കിയത് അത് പോലെ ജലീൽ വിഷയത്തിലെ കോണ്ഗ്രസ്സ് നിലപാട് ബിജെപി ഉത്തരേന്ത്യയിൽ ആയുധമാക്കും…

140 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒരാൾ പൊലീസ് പിടിയിൽ

സ്വന്തമായി പോലും വോട്ടില്ലാത്ത യെച്ചൂരിക്കും ടീമിനും കേരളത്തിന് പുറത്തൊരു ലോകമില്ല എന്നതിനാൽ നിലപാട് ചോദിച്ചാൽ സഖാവ് പിണറായി പണ്ട് കാണിച്ച ആ പ്രത്യേക ഏക്ഷൻ കാണിച്ചാൽ മതിയാകും… എന്നാൽ ജലീലിനെ തള്ളിപ്പറയുന്ന കോണ്ഗ്രെസിനെ എതിർക്കാൻ ഇന്ത്യയിൽ ആരും കാണില്ലെങ്കിലും കേരളത്തിൽ ജീവിക്കുന്ന പാകിസ്താൻ സ്നേഹികൾ ഇതിലെ ശെരിയും തെറ്റും കണ്ടെത്താൻ ശ്രമിക്കും.. ജലീൽ അവരുടെ ദൈവമാണ്..

ആ ദൈവത്തെ അവർ ഇനിയും ജയിപ്പിക്കും കാരണം ഞാൻ മുകളിൽ പറഞ്ഞിട്ടുള്ള ജനാധിപത്യം ജലീലിന് അറിയാം… മതത്തെ ഉപയോഗിച്ച് കേരളത്തെ നശിപ്പിക്കുന്ന ഈ രാഷ്ട്രീയ കളിക്ക് ആക്കം കൂട്ടിയത് പിണറായി വിജയൻ ആണ്..കോണ്ഗ്രെസ്സിന് ശക്തമായ വേരുള്ള എറണാകുളം, കോട്ടയം ഇടുക്കി മേഖകയിൽ ക്രിസ്ത്യൻ മത വിഭാഗത്തെ ജോയ്‌സ് ജോർജ് തുടങ്ങി വീണ ജോർജ് വരെ സഭ പ്രതിനിധികളെ സീറ്റ് കൊടുത്തു അധികാരം കൊടുത്തു വിലയ്ക് വാങ്ങി..മലബാർ മേഖലയിൽ മുസ്‌ലിം പ്രീണനവും നടത്തി അധികാരത്തിൽ എത്തിയവർക്ക് ജലീൽ ഇപ്പോൾ നൽകുന്നത് വലിയൊരു ആശ്വാസമാണ്..

ക​ഷ​ണ്ടി​ക്കാ​ര്‍ മു​ടി​യു​ള്ള​വ​രേ​ക്കാ​ര്‍ 13 ശ​ത​മാ​നം ശ​ക്ത​രും പൗ​രു​ഷ​മു​ള്ള​വ​രുമാണെന്ന് പഠനം

എന്തെന്നാൽ ഈ വിഷയത്തിൽ ലീഗും കോണ്ഗ്രെസ്സും ജലീലിനെ തള്ളി പറയും എങ്കിലും ലീഗിലെ പ്രവർത്തകരും സാധാരണ മുസ്ലിങ്ങളും ജലീൽ ചെയ്തതിൽ എന്താണ് തെറ്റ് എന്ന സംശയം ഉള്ളവർ ആണ്..അവരുടെ ആ സംശയത്തെ ഊട്ടി ഉറപ്പിക്കുന്ന പണിയാണ് ഇടത് പക്ഷം നിശബ്ദമായി എടുക്കാൻ പോകുന്നത്.. ജലീൽ സാബ് പറഞ്ഞതിൽ തെറ്റില്ലെന്നും ഇത് ബിജെപിയുടെ അജൻഡ ആണെന്നും കോണ്ഗ്രസ്സിന്റെ നിലപാട് നിങ്ങൾ കണ്ടല്ലോ.. അവരെ നിങ്ങൾ നമ്പരുത്. ഇപ്പോൾ തന്നെ രാഹുൽ ഗാന്ധി സകല അമ്പലങ്ങളും കയറി നടക്കുവാണ്..കോണ്ഗ്രെസ്സുകാരൊക്കെ നാളെ ബിജെപി യിൽ പോകും.. നിങ്ങളെ രക്ഷിക്കാൻ ഞങ്ങളെ കാണു…

മന്ത്രി ആയിരുന്ന ജലീലിനെ അല്ല അവർ ആക്രമിക്കുന്നത് ഖുർആൻ വിതരണം ചെയ്ത നമ്മുടെ കാശ്മീരിനെ കുറിച്ചു പറഞ്ഞ നമ്മുടെ സമുദായത്തിന് വേണ്ടി പറഞ്ഞ പോരാളിയെ ആണ് അവർ എതിർക്കുന്നത്..വെറുമൊരു ജലീൽ സാഹിബിനെ അല്ല നമ്മൾ പിന്തുണയ്ക്കുന്നത് ..നമ്മൾ നമുക്ക് വേണ്ടി തന്നെയാണ് സംസാരിക്കുന്നത്…
NB: മതേതരത്വം മാത്രമറിയുന്ന ഹിന്ദുക്കളെ കൂടി വർഗീയ വാദിയാക്കും ഈ ജലീൽ..
അപ്പോൾ ബിജെപിയും ഹാപ്പി ആകും..
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര ദിനാശംസകൾ.

shortlink

Related Articles

Post Your Comments


Back to top button