ThrissurKeralaNattuvarthaLatest NewsNews

വീട്ടിൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​ : ഒരാൾ അറസ്റ്റിൽ

വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ള​നി സ്വ​ദേ​ശി ക​ണ്ട​ങ്ങ​ത്ത് വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ മ​ക​ൻ ശി​വ​ദാ​സ​ൻ (54) നെ​യാ​ണ് എ​ക്സൈ​സ് പിടികൂടിയത്

വ​ട​ക്കാ​ഞ്ചേ​രി: ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ ആൾ എ​ക്സൈ​സ് പിടിയിൽ.​ വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ള​നി സ്വ​ദേ​ശി ക​ണ്ട​ങ്ങ​ത്ത് വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ മ​ക​ൻ ശി​വ​ദാ​സ​ൻ (54) നെ​യാ​ണ് എ​ക്സൈ​സ് പിടികൂടിയത്.

Read Also : മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നുകൂടെ? പ്രതികരിച്ച് ശശി തരൂർ

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ.​മ​നോ​ജും സം​ഘ​വും ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ 188 സെ.​മി. നീ​ളം വ​രു​ന്ന നീ​ല​ച്ച​ട​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

സം​ഘ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി. ​ജീ​ൻ​സൈ​മ​ണ്‍, സി.​പി.​ പ്ര​ഭാ​ക​ര​ൻ, വി.​എ​സ്.​ സു​രേ​ഷ്കു​മാ​ർ, ബി​ബി​ൻ​ ഭാ​സ്ക​ർ, കെ.​യു. ആ​ദി​ത്യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments


Back to top button