Latest NewsNewsBusinessAutomobile

പിക്കപ്പ് വാഹന ശ്രേണിയിലെ ശ്രദ്ധേയ മോഡലായ ബൊലേറോ മാക്സ് വിപണിയിൽ

2 ടൺ മുതൽ 3.5 ടൺ വരെ ഭാരമുള്ള ബൊലേറോ മാക്സ് പിക്കപ്പിന്റെ എക്സ്ഷോറൂം വില 7.68 ലക്ഷം രൂപ മുതൽ 7.87 ലക്ഷം രൂപ വരെയാണ്

പിക്കപ്പ് വാഹന ശ്രേണിയിൽ പുത്തൻ മോഡൽ അവതരിപ്പിച്ച് മഹീന്ദ്ര. ബൊലേറോയുടെ ഏറ്റവും പുതിയ പതിപ്പായ ബൊലേറോ മാക്സ് പിക്കപ്പാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിപണി വിഹിതം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര ബൊലേറോ മാക്സ് പുറത്തിറക്കിയത്. നിലവിൽ, മഹീന്ദ്രയ്ക്ക് ചെറു വാണിജ്യ വാഹന ശ്രേണിയിൽ 43 ശതമാനം വിഹിതമാണ് ഉള്ളത്. നൂതനവും വ്യത്യസ്ഥവുമായ നിരവധി ഫീച്ചറുകൾ പുത്തൻ ശ്രേണിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

2 ടൺ മുതൽ 3.5 ടൺ വരെ ഭാരമുള്ള ബൊലേറോ മാക്സ് പിക്കപ്പിന്റെ എക്സ്ഷോറൂം വില 7.68 ലക്ഷം രൂപ മുതൽ 7.87 ലക്ഷം രൂപ വരെയാണ്. 1,700 എംഎം വീതിയുള്ള കാർഗോ ഏരിയയിൽ 1,300 കിലോഗ്രാം പേ ലോഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ, നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഫിനാൻസ് സ്കീമുമായി മഹീന്ദ്ര കൈകോർത്തിട്ടുള്ളതിനാൽ 25,000 രൂപ ഡൗൺ പേയ്മെന്റ് നൽകി ബൊലേറോ മാക്സ് വാങ്ങാൻ സാധിക്കും.

Also Read: തെലങ്കാനയിൽ ബിജെപി പദയാത്രയ്ക്ക് നേരെ ടിആർഎസ് ആക്രമണം: ഇരുവിഭാഗത്തിലെയും നിരവധി പ്രവർത്തകർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button