KeralaLatest NewsNewsBusiness

പ്രവാസി സംരംഭം: നോർക്ക റൂട്ട്സും കാനറ ബാങ്കും കൈകോർക്കുന്നു

ആഗസ്റ്റ് 22, 23 തീയതികളിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്

പ്രവാസി സംരംഭങ്ങൾക്ക് ആശ്വാസമായി നോർക്ക റൂട്ട്സും കാനറ ബാങ്കും കൈകോർക്കുന്നു. ഇത്തവണ പ്രവാസി സംരംഭങ്ങൾക്ക് വായ്പാ മേളയാണ് സംഘടിപ്പിക്കുന്നത്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org മുഖാന്തരം ആഗസ്റ്റ് 20 വരെയാണ് പ്രവാസി സംരംഭകർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.

ആഗസ്റ്റ് 22, 23 തീയതികളിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്. അതേസമയം, വയനാട് ജില്ലയിൽ ഉള്ളവർക്ക് കോഴിക്കോട് ജില്ലയിൽ നടക്കുന്ന മേളയിലും പങ്കെടുക്കാനുള്ള അവസരം നൽകുന്നുണ്ട്. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സിന്റെ (എൻഡിപിആർഇഎം) ഭാഗമായാണ് വായ്പമേള സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയാണ് എൻഡിപിആർഇഎം.

Also Read: ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കൺസ്യൂമർഫെഡ്

shortlink

Related Articles

Post Your Comments


Back to top button