Latest NewsSaudi ArabiaNewsInternationalGulf

അനധികൃതമായി താമസിക്കുന്ന കുട്ടികളെ സ്‌കൂളുകളിൽ ചേർക്കാം: അനുമതി നൽകി സൗദി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: സൗദിയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ കുട്ടികളെ പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ ചേർക്കാൻ അനുവദിക്കും. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്‌കൂളുകൾ പ്രവേശന ഫോമുകൾ നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു.

Read Also: 26 വയസുകാരിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ കേസ്

വിദ്യാർത്ഥികളെ സ്‌കൂളിൽ ചേർക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവർ താമസിക്കുന്ന പ്രദേശങ്ങളിലെ ഓഫിസുകളുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഓഫീസ് അംഗീകരിച്ചതിന് ശേഷം പൂരിപ്പിച്ച പ്രവേശന ഫോമുകൾ ബന്ധപ്പെട്ട സ്‌കൂൾ അധികാരികൾക്ക് സമർപ്പിക്കും.

Read Also: ഉന്മേഷവും ലൈംഗിക ഉത്തേജനവും ലഭിക്കാൻ എം.ഡി.എം.എ: പഠിക്കാൻ മിടുക്കി ആയിരുന്ന അക്ഷയ യൂനസിന്റെ വലയിൽ വീണതോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button