Latest NewsNewsLife StyleHealth & Fitness

ഇനി ഇതും പ്രമേഹത്തിന് കാരണമാകും

പ്രമേഹം ഇന്ന് ആര്‍ക്കും വരാവുന്ന ഒരു സാധാരാണ രോഗമായി മാറിയിരിക്കുകയാണ്. പല കാരണങ്ങള്‍ കൊണ്ട് പ്രമേഹം ഉണ്ടാകാം. കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്ന രോഗവുമാണ് പ്രമേഹം. അതിന് പുറമെ, പ്രമേഹം ഉണ്ടാവുന്ന മറ്റൊരു കാരണം കൂടി കണ്ടെത്തിയിരിക്കുകയാണ് പഠനങ്ങള്‍. ഇപ്പോള്‍ ഇതാ വായുമലിനീകരണവും പ്രമേഹത്തിന് കാരണമാകുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അതും കുറഞ്ഞ അളവിലുള്ള വായുമലിനീകരണം പോലും പ്രമേഹത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് വാഷിങ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പറയുന്നത്.

Read Also : തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​ : ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ക്ക് ദാരുണാന്ത്യം

വായുമലിനീകരണത്തിലൂടെ ശരീരത്തിലെ ഇന്‍സുലിന്റെ ഉല്‍പാദനം കുറയ്ക്കുകയും നിര്‍വീക്കത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്‍സുലിന്‍ കുറയുന്നതിലൂടെ രക്തത്തിലെ പഞ്ചാസാരയുടെ അളവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവുന്നതുമാണ് പ്രമേഹത്തിന് കാരണമാകുന്നത്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button