Latest NewsKeralaNattuvarthaNews

ഓണം: കേരളത്തിലെ ഏറ്റവും വലിയ ആഘോഷത്തിന്റെ ആചാരങ്ങൾ അറിയാം

കേരളത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ആഘോഷമാണ് ഓണം. ഓണത്തിന്റെ ആഘോഷങ്ങൾ പത്ത് ദിവസങ്ങൾ നീണ്ടുനിൽക്കും. ആദ്യദിനമായ അത്തം, പത്താം ദിവസമായ തിരുവോണം എന്നിവയാണ് ഈ ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.

അത്തം ദിനത്തിലെ ആചാരങ്ങൾ;

ആദ്യ ദിവസമായ അത്തം മുതലാണ് ഓണത്തിന്റെ ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഈ ദിവസം കേരളത്തിലെ ജനങ്ങൾ ഐശ്വര്യപ്രദമായി കണക്കാക്കുന്നു. ആളുകൾ അന്നേദിവസം നേരത്തെ കുളിക്കുകയും ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു.

ഈ ദിവസം മുതൽ പൂക്കളമിടാൻ ആരംഭിക്കുന്നു എന്നതാണ് ഈ ദിവസത്തെ ശ്രദ്ധേയമായ സവിശേഷത. മഹാബലി രാജാവിന്റെ ചൈതന്യത്തെ വരവേൽക്കാനാണ് വീടിന്റെ മുറ്റത്ത് അത്തപ്പൂക്കളം തയ്യാറാക്കുന്നത്. തുടർന്നുള്ള പത്ത് ദിവസങ്ങളിലും വീടുകളിൽ പൂക്കളമിടുന്നു.

ഈ ദിവസം മുതൽ തിരുവോണത്തിനുള്ള ഒരുക്കങ്ങൾ വലിയ രീതിയിൽ ആരംഭിക്കുകയും വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും അവരവരുടെ ശൈലിയിൽ ഉത്സവം ആഘോഷിക്കാൻ തയ്യാറാകുകയും ചെയ്യുന്നു. വീടും പരിസരവും വൃത്തിയാക്കുന്നു.

ഉത്രാടനാളിലെ ആചാരങ്ങൾ;

പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിന് നൽകിയത് വലിയ ആത്മവിശ്വാസം: കെ സുരേന്ദ്രൻ

തിരുവോണത്തിന് മുമ്പുള്ള ദിവസം ഉത്രാടം എന്നറിയപ്പെടുന്നു. കുടുംബത്തിലെ മൂത്ത അംഗമായ കാരണവർക്ക് ഈ ദിവസം കുടുംബാംഗങ്ങൾ ‘ഓണക്കാഴ്ച’ നൽകുന്നു. ഓണക്കാഴ്ചയ്ക്ക് പകരമായി കാരണവർ വിഭവസമൃദ്ധമായ സദ്യ വിളമ്പുന്നു.

തിരുവോണനാളിലെ ആചാരങ്ങൾ

തിരുവോണനാളിൽ കേരളം അതിമനോഹരമായി കാണപ്പെടുന്നു. സാംസ്കാരിക ഘോഷയാത്രയും, ആഘോഷങ്ങളും വിരുന്നുകളും ദൈവത്തിന്റെ സ്വന്തം നാടിന് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും നിറങ്ങൾ നൽകുന്നു. സംസ്ഥാനത്തുടനീളം തിരുവോണനാളിൽ ആഘോഷങ്ങളുണ്ട്. എല്ലാവരും അവയിൽ സജീവമായി പങ്കെടുക്കുന്നു. മതേതര സ്വഭാവം കൈവരിച്ചആഘോഷമാണ് ഓണം. എല്ലാ മതങ്ങളിലും സമുദായങ്ങളിലും പെട്ട ആളുകൾ തിരുവോണം ആഘോഷിക്കുന്നു.

എൻആഇ നിക്ഷേപങ്ങൾക്ക് പലിശ നിരക്കുയർത്തി യെസ് ബാങ്ക്
ഓണസദ്യ

പരമ്പരാഗത രീതിയിൽ തറയിൽ വിരിച്ച ഒരു പായയിൽ ഇരുന്ന്, വാഴയിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതാണ് ഓണസദ്യ. എല്ലാവർക്കും ഒരുമിച്ചാണ് ഭക്ഷണം വിളമ്പുന്നത്. വിപുലമായ ഭക്ഷണത്തിൽ 11 മുതൽ 13 വരെ വിഭവങ്ങൾ അടങ്ങിയിരിക്കുന്നു. വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതിന് ഒരു നിശ്ചിത ക്രമവും ഇലയിൽ വിവിധ വിഭവങ്ങൾ വിളമ്പാൻ ഒരു നിശ്ചിത സ്ഥലവുമുണ്ട്. വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാക്കുന്നതിന് വളരെയധികം തയ്യാറെടുപ്പുകളും കഠിനാധ്വാനവും ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button