Latest NewsNewsLife StyleFood & CookeryHealth & Fitness

നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി

സബര്‍ജില്ലി ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്. ശരീരം തണുപ്പിക്കാനും നല്ല ആരോഗ്യ പ്രദാനം ചെയ്യാനും സബര്‍ജില്ലി സഹായിക്കും. എന്നാല്‍, മഴക്കാലത്ത് സബര്‍ജില്ലി കഴിക്കുന്നത് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അക്കാര്യം ആലോചിച്ച് ആരും ഇനി ടെന്‍ഷനടിക്കേണ്ട. കാരണം മഴക്കാലത്തും സബര്‍ജില്ലി വളരെ നല്ലതാണ്. ഇത് പകര്‍ച്ച വ്യാധികളെ തടയുന്നതിനാല്‍ മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ പഴം എന്ന മെച്ചവും ഉണ്ട്.

കീടനാശിനിയുടെ ഉപയോഗം താരതമ്യേന കുറവായതിനാല്‍ വിഷാംശമെന്ന പേടിയും വേണ്ട. ഫ്‌ളവനോയിഡുകള്‍ ധാരാളമടങ്ങിയ ഫലമാണ് സബര്‍ജില്ലി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്. ശരീരഭാരം കുറയ്ക്കാം എന്നതു മാത്രമല്ല, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവയെ ചെറുക്കുന്നതിനും സബര്‍ജില്ലിക്ക് സാധിക്കും. കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Read Also : ബിഗ് ബില്യൺ ഡേയ്സ്: വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കൂ, സവിശേഷതകൾ അറിയാം

ഫ്രൂട്ട് സാലഡുകളില്‍ ഉള്‍പ്പെടുത്താം. നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി കഴിച്ചാല്‍ മതി. നാരുകളുടെ കലവറയായതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹന പ്രക്രിയ സുഗമമാക്കാനും സഹായിക്കും. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴമാണ്‌ സബര്‍ ജില്ലി. അതിനാല്‍ ത്തന്നെ, ഈ പഴത്തിന് മികച്ചരോഗപ്രതിരോധ ശേഷി നല്‍കാനുള്ള കഴിവും കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button