KeralaLatest NewsNews

തദ്ദേശവകുപ്പ് സംയോജനം: സ്ഥലംമാറ്റത്തിൽ ഭിന്നശേഷി അവകാശ നിയമം പാലിക്കണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റ പഞ്ചായത്ത് മുനിസിപ്പൽ, കോർപ്പറേഷൻ ടൗൺ പ്ലാനിംഗ്, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകളുടെ സംയോജനം സംബന്ധിച്ച് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 20-ാം വകുപ്പിന് വിരുദ്ധമായ നിലയിൽ ഉണ്ടാകാതിരിക്കാൻ നിർദ്ദേശം നൽകണം. സംസ്ഥാന ഭിന്നശേഷി കമ്മീഷ്ണർ എസ് എച്ച് പഞ്ചാപകേശൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും ‘മതപരം’, ഹിന്ദുമതവുമായി ബന്ധപ്പെട്ടതെല്ലാം ‘സാംസ്‌കാരികം’: ആർഎസ്എസിനെതിരെ ഒവൈസി

ഇതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷ്ണറുടെ നടപടി. തദ്ദേശ സ്വയംഭരണ വകുപ്പിന്റ പഞ്ചായത്ത് മുനിസിപ്പൽ, കോർപ്പറേഷൻ ടൗൺ പ്ലാനിംഗ്, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Read Also: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തി: ഹോട്ടലുടമ ഉൾപ്പെടെ അഞ്ചുപേർ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button