KeralaLatest NewsNews

ഹര്‍ത്താല്‍ ദിനത്തില്‍ തെരുവുകളില്‍ അക്രമാസക്തരായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍: 170 പേര്‍ അറസ്റ്റില്‍

ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് 70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപക അക്രമം. അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കിയാതായി പോലീസ് വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ മാത്രം 128 പേര്‍ കരുതല്‍ തടങ്കലിലായി.15 കേസുകളിലായി 56 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Read Also:വായു മലിനീകരണം ഗർഭാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാം

ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് 70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. അക്രമസംഭവങ്ങളില്‍ 11 പേര്‍ക്ക് പരിക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരിക്കേറ്റത്. 50 ലക്ഷത്തില്‍ കൂടുതലാണ് നഷ്ടമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button