AlappuzhaKeralaNattuvarthaLatest NewsNews

കീരിക്കൂട്ടത്തിന്റെ ആക്രമണത്തിൽ 2000ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു

ചേര്‍ത്തലയിലെ കർഷകനായ കഞ്ഞിക്കുഴി സ്വദേശി സുനില്‍കുമാറിന്‍റെ ഫാമിലാണ് സംഭവം

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ 2000ത്തോളം കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയിൽ കണ്ടെത്തി. ചേര്‍ത്തലയിലെ കർഷകനായ കഞ്ഞിക്കുഴി സ്വദേശി സുനില്‍കുമാറിന്‍റെ ഫാമിലാണ് സംഭവം.

Read Also : ചര്‍മ്മത്തിന് തിളക്കം നൽകുന്നതിനും ചുളിവകറ്റുന്നതിനും ആവണക്കെണ്ണ

കീരിക്കൂട്ടത്തിന്റെ ആക്രമണം കാരണമാണ് കോഴിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് കർഷകൻ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയില്‍ കാണുന്നത്.

Read Also : ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ കണ്ണീരണിഞ്ഞ് നദാല്‍: തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കായിക ചിത്രമാണിതെന്ന് കോഹ്ലി

കോഴിക്കുഞ്ഞുങ്ങള്‍ക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നും കര്‍ഷകന്‍ പറഞ്ഞു. കര്‍ഷകന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button