Latest NewsKeralaNews

സൈബർ സെല്ലിൽ നിന്നാണ് വിളിക്കുന്നത്: ഫോൺ കോൾ വരുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: സൈബർ സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നതായും ഫോൺവിളിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചതിൽ അസ്വാഭാകവികത ഉണ്ടെന്നോ, ഓൺലൈൻ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നോ മറ്റോ പറഞ്ഞാകും സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ വിളിക്കുക. വ്യാജന്മാരുടെ വിളികളിൽ നിങ്ങൾ പതറുകയോ, പരിഭ്രമിക്കുകയോ ചെയ്യരുതെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ നിങ്ങളുടെ വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയോ ചെയ്യരുതെന്നും പോലീസ് നിർദ്ദേശിച്ചു.

Read Also: പതിനാല് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 62 കാരന്‍ അറസ്റ്റില്‍

സംശയം തോന്നിയാൽ ഓഫീസ് നമ്പറിലേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക. വ്യാജ കോൾ ആണെങ്കിൽ വിവരം 112, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക. സൈബർ സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പൊതുജനങ്ങളെ വിളിക്കുകയാണെങ്കിൽ വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, നിങ്ങളെ വിളിക്കുന്നതിനുള്ള ആവശ്യം എന്നിവ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. അഥവാ അറിയിക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ വിളിക്കുന്നയാളുടെ വിശദ വിവരങ്ങൾ ചോദിച്ചു മനസിലാക്കുക. സംശയം തോന്നിയാൽ ഓഫീസ് നമ്പറിലേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക. വ്യാജ കോൾ ആണെങ്കിൽ വിവരം 112, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

വ്യാജ ടെലിഫോൺ നമ്പറുകൾ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുകയും ടെലിഫോൺ വിളികൾ നടത്തുകയും ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടേയും, പോലീസ് ഓഫീസുകളുടേയും, പോലീസുദ്യോഗസ്ഥരുടേയും ടെലിഫോൺ നമ്പറുകൾ, മൊബൈൽ നമ്പറുകൾ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങൾക്ക് വരുന്ന കാൾ നമ്പർ ഇതുമായി ഒത്തുനോക്കി ഉറപ്പുവരുത്താം.

സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകൾ ഉത്ഭവിക്കുന്നത് കൂടുതലായും വിദേശ രാജ്യങ്ങളിൽ നിന്നുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് സൈബർ ക്രൈം വിഭാഗം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേരളാ പോലീസ് അറിയിച്ചു.

Read Also: യു​വാ​വി​നെ കൊ​ന്ന് മൃതദേഹം വീ​ടി​നു​ള്ളി​ല്‍ കു​ഴി​ച്ചി​ട്ട സംഭവം : മുഖ്യപ്രതി അറസ്റ്റിൽ, രണ്ടുപേര്‍ ഒളിവില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button