Latest NewsNewsInternational

ഏകാന്തത അനുഭവിക്കാൻ വയ്യ: അഞ്ചാം തവണയും വിവാഹം കഴിച്ച് 56 കാരൻ

ഇസ്ലമാബാദ്: 11 കുട്ടികളുടെ പിതാവായ 56 കാരൻ അഞ്ചാമതും വിവാഹിതനായി. പാകിസ്ഥാനിലെ ഇസ്ലമാബാദിലാണ് സംഭവം. 56 കാരനായ ഷൗക്കത്ത് ആണ് അഞ്ചാമതും വിവാഹിതനായത്. നാല് വിവാഹങ്ങളിൽ നിന്ന് ഷൗക്കത്തിന് പത്ത് പെൺമക്കളും ഒരു മകനും 40 പേരക്കുട്ടികളും 11 മരുമക്കളുമുണ്ട്. കുടുംബത്തിൽ ആകെ 62 അംഗങ്ങളുണ്ട്. യൂട്യൂബർ യാസിർ ഷാമിയുമായി നടത്തിയ അഭിമുഖത്തിലാണ് ഷൗക്കത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

എട്ട് പെൺമക്കളും അദ്ദേഹത്തിന്റെ ഏക മകനും ഷൗക്കത്തിന്റെ അഞ്ചാമത്തെ വിവാഹത്തിന് മുമ്പ് വിവാഹിതരായി. ഇനിയും വിവാഹം കഴിച്ചിട്ടില്ലാത്ത തന്റെ പെണ്മക്കളുടെ ആഗ്രഹപ്രകാരമാണ് താൻ വീണ്ടും വിവാഹിതനായതെന്ന് ഇയാൾ പറയുന്നു. താൻ അവസാനമായി ഒരു തവണ കൂടി കല്യാണം കഴിച്ച് നല്ല നിലയിൽ താമസിക്കണമെന്ന് മക്കൾ ആഗ്രഹിച്ചുവെന്നാണ് ഇയാൾ പറയുന്നത്.

അസാധാരണമായ ഒരു വലിയ കുടുംബത്തിലേക്ക് വിവാഹം കഴിച്ച് ചെല്ലാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഇയാളുടെ അഞ്ചാമത്തെ ഭാര്യ പറയുന്നത്. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ 124 ലധികം റൊട്ടികൾ ഉണ്ടാക്കേണ്ടി വരുന്നുവെന്ന് ഇവർ തമാശരൂപേണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button