Latest NewsNewsIndia

തീവ്രവാദം കശ്മീരിന് ഗുണകരമാകില്ല: ഭീകരത തുടരുന്ന പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് അമിത് ഷാ

ശ്രീനഗർ: തീവ്രവാദം കശ്മീരിന് ഗുണകരമാകില്ലെന്നും ഭീകരത തുടരുന്ന പാകിസ്ഥാനുമായി ചർച്ചയില്ലെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ യുവാക്കളോടാണ് സർക്കാർ സംസാരിക്കുകയെന്നും പാകിസ്ഥാനോടല്ലെന്നും അമിത് ഷാ പറഞ്ഞു. അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ കശ്മീരിൽ ഭീകരതയെയും വിഘടനവാദത്തെയുമാണ് പിന്തുണച്ചിരുന്നതെന്നും എന്നാൽ, ബിജെപി തൊഴിൽ സൃഷ്ടിക്കാനുള്ള നിക്ഷേപമാണ് നടത്തുന്നതെന്നും ബാരാമുള്ളയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ വാക്കുകൾ ഇങ്ങനെ;

‘പാകിസ്ഥാനോട് സംസാരിക്കാൻ അവരെന്നോട് ആവശ്യപ്പെടുന്നു. എന്നാൽ ഞാൻ സംസാരിക്കില്ല. കശ്മീരിലെ യുവാക്കളോടാണ് ഞാൻ സംസാരിക്കുക. കശ്മീരിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ അതിന്റെ വേദന എനിക്കുണ്ടാകും. സ്വന്തം മകന്റെ ശവപ്പെട്ടി തോളിൽ വഹിക്കുക എന്നതാണ് ഒരാളുടെ ഏറ്റവും വലിയ സങ്കടം. കശ്മീരിൽ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ മക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ?. പുൽവാമ സംഭവത്തിനു കാരണം ഗുപ്കർ മോഡൽ ആണ്. ഗുപ്കർ മോഡൽ മുന്നോട്ടുവയ്ക്കുന്ന ഭീകരതയും വിഘടനവാദവും കേന്ദ്ര സർക്കാർ അംഗീകരിച്ചുതരില്ല.

ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

ഗുപ്കറിന്റെ സമയത്ത് ബന്ദുകളും സമരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, മോദിയുടെ മോഡലിൽ ഐഐടികളും ഐഐഎമ്മുകളും എയിംസും ഉണ്ടായി. മോദി ആശുപത്രി പണിതു. ഭീകരതയിലേക്കു പോയ യുവാക്കൾ തിരിച്ചു മുഖ്യധാരയിലെത്തി. തീവ്രവാദം കശ്മീരിന് ഗുണകരമാകില്ല. വ്യവസായങ്ങളാണ് കശ്മീരിനെ വികസനത്തിലേക്കു നയിക്കുക. വോട്ടർ പട്ടിക പൂർത്തിയായാൽ സുതാര്യമായ രീതിയിൽ കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തും. ഇനി മുതൽ നിങ്ങളെ ഭരിക്കുന്നവരെ നിങ്ങൾക്കു തിരഞ്ഞെടുക്കാം.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button