KeralaLatest NewsNews

ദേശീയ ഗെയിംസ് 2022: കായിക താരങ്ങളെ ആദരിച്ചു

തിരുവനന്തപുരം: ദേശീയ ഗെയിംസ് 2022 ൽ പങ്കെടുത്ത കായിക താരങ്ങളെയും പരിശീലകരേയും അനുമോദിച്ചു. തിങ്കളാഴ്ച സായി ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിൽ നടന്ന ചടങ്ങിൽ മുൻ പോലീസ് ഡയറക്ടർ ജനറൽ ഋഷി രാജ് സിംഗാണ് താരങ്ങളെ അനുമോദിച്ചത്.

മെഡൽ ജേതാക്കൾക്കു പുറമേ ഗെയിംസിൽ പങ്കെടുത്ത സായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിൽ നിന്നുളള കായിക തരങ്ങൾ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ എലൈറ്റ് സ്‌കീം തരങ്ങൾ, കേരള പോലീസൽ നിന്നുളള കായിക തരങ്ങൾ തുടങ്ങി കേരളത്തിൽ നിന്നുള്ള മറ്റുതാരങ്ങളെയും പരിശീലകരെയും ചടങ്ങിൽ ആദരിച്ചു.

പ്രിൻസിപ്പൽ & ഡയറക്ടർ സായി എൽ.എൻ.സി.പി.ഇ ഡോ.ജി. കിഷോർ, കേരള ചീഫ് അത്‌ലറ്റിക്സ് കോച്ച് വിനയചന്ദ്രൻ, ഒളിമ്പ്യൻ മുഹമ്മദ് അനസ്, കായികതാരങ്ങൾ, പരിശീലകർ, വിദ്യാർത്ഥികൾ, അധ്യാപകർ മറ്റു പ്രമുഖരും പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button