Latest NewsSaudi ArabiaNewsInternationalGulf

സൗദി: നശീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 2 വർഷം തടവ് ശിക്ഷ: മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ

റിയാദ്: പൊതുസമൂഹത്തിൽ വൈദ്യുതി, വെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ മനഃപൂർവം കേടുവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.

Read Also: മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല, ഖജനാവിനു നഷ്ടം മാത്രം: കെ.സുരേന്ദ്രൻ

വിധ്വംസനശീലം സൗദി അറേബ്യയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് 2 വർഷം വരെ തടവും, പരമാവധി ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതു വിതരണ സംവിധാനങ്ങൾ നശിപ്പിക്കുന്നവർക്കും, അവയുടെ പ്രവർത്തനത്തിൽ തടസം സൃഷ്ടിക്കുന്നവർക്കും ഈ ശിക്ഷ ലഭിക്കും.

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ സഹായിക്കുന്നവർക്കും ഈ ശിക്ഷ ബാധകമാണ്. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി കേടുവന്ന സംവിധാനങ്ങളിൽ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനുള്ള തുക അപരാധിയിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ആ വ്യക്തിയുടെ ചെലവിൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: ഇന്തോനേഷ്യയിലെ ഗ്രാൻഡ് മോസ്‌ക്കിന്റെ താഴികക്കുടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ: ദുരൂഹമായി കാരണം, 2002 ലും സംഭവിച്ചു!

shortlink

Related Articles

Post Your Comments

Related Articles


Back to top button