Latest NewsNewsBusiness

വിദേശ വിപണിയെക്കാൾ ആഭ്യന്തര വിപണിയിൽ മികച്ച വില, കശുവണ്ടി കയറ്റുമതിയിൽ ഇടിവ്

ഇന്ത്യയിൽ പ്രതിവർഷം ശരാശരി 3.50 ലക്ഷം മുതൽ 3.70 ലക്ഷം ടൺ വരെയാണ് കശുവണ്ടി ഉൽപ്പാദിപ്പിക്കുന്നത്

വിദേശ വിപണിയെക്കാൾ ആഭ്യന്തര വിപണിയിൽ മികച്ച വില ലഭിച്ചതോടെ, രാജ്യത്ത് കശുവണ്ടി കയറ്റുമതിയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ പതിനൊന്നാം മാസമാണ് കശുവണ്ടി കയറ്റുമതി ഇടിയുന്നത്. കണക്കുകൾ പ്രകാരം, സെപ്തംബറിൽ 38 ശതമാനത്തിന്റെ ഇടിവോടെ 2.27 ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. നിലവിൽ, കൃഷി ആൻഡ് ഗ്രാം ഉദ്യോഗ് യോജനയുടെ ഭാഗമായി കയറ്റുമതി ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ നിർത്തലാക്കിയിട്ടുണ്ട്. ഇത് കയറ്റുമതിയെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ കശുവണ്ടിക്ക് മികച്ച ഡിമാൻഡ് നിലനിൽക്കുമ്പോൾ കയറ്റുമതി ഇൻസെന്റീവുകളുടെ നിരോധനം കയറ്റുമതിയെ തളർത്തി.

ഇന്ത്യയിൽ പ്രതിവർഷം ശരാശരി 3.50 ലക്ഷം മുതൽ 3.70 ലക്ഷം ടൺ വരെയാണ് കശുവണ്ടി ഉൽപ്പാദിപ്പിക്കുന്നത്. കൂടാതെ, മറ്റു കശുവണ്ടി ഉൽപ്പാദക രാജ്യങ്ങളെ അപേക്ഷിച്ച്, ഇന്ത്യൻ കശുവണ്ടി മികച്ച ഗുണനിലവാരം ഉള്ളവയാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ കശുവണ്ടി കയറ്റുമതിയുടെ ഇടിവ് യഥാക്രമം 34 ശതമാനം, 30 ശതമാനം എന്നിങ്ങനെയായിരുന്നു. ജൂലൈയിൽ 26.62 ശതമാനവും ആഗസ്റ്റിൽ 31.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

Also Read: ഫിലിപ്സ് 4000 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button