Latest NewsKeralaNewsWomenParayathe VayyaLife StyleWriters' Corner

മാനസിക നില തെറ്റിയ ഇവനൊന്നും ജീവിക്കാൻ യാതൊരു യോഗ്യതയുമില്ല: അധ്യാപികയുടെ കുറിപ്പ് വൈറൽ

ഇത്തരം പേ പിടിച്ച ജന്മങ്ങൾ ഒരു ദയയും അർഹിക്കുന്നില്ല.

പ്രണയം നിരസിച്ചതിനെ പേരിൽ വീട്ടിൽ കയറി പെൺകുട്ടിയെ കണ്ണൂർ പാനൂരിൽ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പെണ്ണിനെ തേപ്പുകാരിയായി ചിത്രീകരിക്കുന്ന കമന്റുകൾ പുറത്തുവരുന്നുണ്ട്. ഈ വിഷയത്തിൽ അധ്യാപിക ഡോ. അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

കുറിപ്പ് പൂർണ്ണ രൂപം,

പ്രണയം നിരസിക്കാനോ, അല്ലെങ്കിൽ ഒരു ടോക്സിക് റിലേഷനിൽ നിന്നും ഇറങ്ങി പോരാനുമൊക്കെയുള്ള സ്വാതന്ത്ര്യം സ്ത്രീക്കു നിഷേധിച്ചതാരാണ്?

അവള് വേണ്ടാന്ന് വച്ചിട്ടല്ലേ, അവൾക്കു ഇങ്ങനെ തന്നെ വേണമെന്ന തരത്തിൽ ചിന്തിക്കുന്ന നിർഗുണസമ്പന്നന്മാരും/ സമ്പന്നകൾക്കും ഇന്നും നമ്മുടെ നാട്ടിൽ ഒരു പഞ്ഞവും സംഭവിച്ചിട്ടില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.

കണ്ണൂർ പാനൂർ ഭാഗത്തു പ്രണയപ്പകയിൽ വീണ്ടുമൊരു കൊലപാതകം, ഇത്തവണ വിഷ്ണുപ്രിയയെന്ന 23കാരിയാണ് ശ്യംജിത് എന്ന യുവാവിന്റെ ക്രൂരതയ്ക്കിരയായത്.

സ്നേഹമെന്നും പ്രണയമെന്നും ഒക്കെ പറഞ്ഞു ഓരോ കൊലപാതകവും കണ്ടില്ലെന്നു നടിക്കുന്നതല്ലേ ഇപ്പോഴത്തെ ട്രെൻഡ്.
23വർഷം ഒരു പെങ്കൊച്ചിനെ പോറ്റി വളർത്തിയ മാതാപിതാക്കളുടെ വേദനയ്ക്ക് ആരു സമാധാനം പറയും.

ആർക്കേലും വന്നു കഴുത്തു അറുക്കാനും, കൊല്ലാനുമൊക്കെയാണോ മക്കളെ പൊന്നെയെന്നും പൊട്ടെയെന്നും പറഞ്ഞു അവര് വളർത്തുന്നത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത് ഇതാദ്യവുമല്ല.
എന്തു കൊണ്ടു ഇത്തരം മാനസിക രോഗികൾ നമ്മുടെ സമൂഹത്തിൽ, യാതൊരു ഭയവുമില്ലാതെ മറ്റുള്ളവരുടെ ജീവനെടുക്കാൻ ഇറങ്ങി തിരിക്കുന്നു.

ഇത്തരക്കാരെ കയറൂരി വിടുന്ന നിയമസംവിധാനമല്ലേ നമ്മുടെ നാട്ടിൽ നിലവിലുള്ളത്?
ആർക്കും ആരെയും കൊല്ലാനുള്ള ലൈസൻസ് കൊടുക്കുന്ന വിധമല്ലേ ഇന്നത്തെ കാര്യങ്ങളുടെ പോക്ക്. എന്തു സംരക്ഷണം ആണ് ജനങ്ങളുടെ ജീവനു ഇവിടുള്ളത്?

അവിടവിടെയായി പ്രണയപ്പകയിൽ പൊലിഞ്ഞു വീഴുന്ന ഓരോ ജീവനും വിലയുള്ളതല്ലേ?
ആണായാലും പെണ്ണായാലും ആരും ആർക്കും അടിമയല്ല, മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തോന്നിയാൽ ഇറങ്ങി പോരാനുള്ള സ്വാതന്ത്ര്യം പോലും തെറ്റാണെന്നു ചിന്തിക്കുന്ന ഒരു കൂട്ടം ഉള്ളിടത്തോളം കാലം ഇതേ ഭ്രാന്തുമായി ഓരോന്നുങ്ങൾ ഇനിയും അലഞ്ഞുതിരിയും.
പ്രണയം നിരസിച്ചു,അക്കാരണത്താൽ അവൻ പോയി കൊല്ലുന്നു.
ഇവന്റെ പ്രണയത്തിനു വേണ്ടിയായിരുന്നല്ലോ ആ പെങ്കൊച്ചു ഈ ഭൂമിയിൽ ജനിച്ചത്, അവൾക്കു വേറെ സ്വപ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

സത്യത്തിൽ മാനസിക നില തെറ്റിയ ഇവനൊന്നും ജീവിക്കാൻ യാതൊരു യോഗ്യതയുമില്ല,
ജനങ്ങളുടെ നികുതിപ്പണത്തിൽ, ജയിലുകളിൽ തിന്നുകൊഴുക്കാൻ ഇവനെയൊക്കെ വിട്ടു കൊടുക്കുന്ന നമ്മുടെ നിയമങ്ങളാണ് മാറേണ്ടത്.
ഇനിയും ഒരു ജീവൻ കൂടി ഇത്തരത്തിൽ പൊലിയാൻ അനുവദിച്ചു കൂടാ
ഇത്തരം പേ പിടിച്ച ജന്മങ്ങൾ ഒരു ദയയും അർഹിക്കുന്നില്ല.
Dr. Anuja Joseph,
Trivandrum.

shortlink

Related Articles

Post Your Comments

Related Articles


Back to top button