KeralaLatest NewsNews

ആഫ്രിക്കൻ പന്നിപ്പനി: കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളുടെയും പന്നിമാംസത്തിന്റെയും ഗതാഗതം സർക്കാർ തടഞ്ഞു. എന്നാൽ, നിരോധനം ഏർപ്പെടുത്തിയിട്ടും അയൽ സംസ്ഥാനങ്ങളിൽ നിന്നും അസുഖം ബാധിച്ച പന്നികളുടെ ഗതാഗതം തുടരുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി.

Read Also: ഓപ്പറേഷൻ കമലയിൽ തുഷാറിന്‍റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് ടിആർഎസ്: വ്യാജമെന്ന് തുഷാർ

സംസ്ഥാനത്തിനകത്ത് പന്നികളെ ഗതാഗതം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. പന്നികൾക്ക് അസുഖം ബാധിച്ചിട്ടില്ല എന്ന് പ്രാദേശിക വെറ്ററിനറി സർജൻ നൽകിയ സർട്ടിഫിക്കറ്റ് വാഹനത്തിൽ നിർബന്ധമായും കരുതണം. ഇല്ലാത്തപക്ഷം, വാഹനമടക്കം പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കും. നിരോധനം ലംഘിച്ച് അതിർത്തി കടന്ന് പന്നികളുടെ കടത്ത് പരിശോധിക്കുന്നതിനും, കണ്ടെത്തുന്നതിനും അതിർത്തികളിൽ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക സ്‌ക്വാഡുകൾ നിയോഗിക്കും.

നിരോധനം ലംഘിച്ചു കടത്ത് നടത്തുന്ന വാഹനം പിടിച്ചെടുക്കുകയും, നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ചെലവ് വാഹന ഉടമയിൽ നിന്നോ, പന്നികളുടെ ഉടമസ്ഥരിൽ നിന്നോ, പന്നികളുടെ ഉടമസ്ഥരിൽ നിന്നോ പന്നികൾ കൊണ്ടുവരുന്ന കേരളത്തിലെ കച്ചവടക്കാരിൽ നിന്നോ ഈടാക്കുന്നതാണ്.

നിലവിലുള്ള നിരോധനം ലംഘിച്ച് സംസ്ഥാനത്തിന് പുറത്തു നിന്നും പന്നികളെ കൊണ്ടുവരുന്ന കേസുകളിൽ പന്നികളെ കയറ്റി അയച്ച വ്യക്തി/ സ്ഥാപനം അത് ആർക്കാണോ അയച്ചിട്ടുള്ളത് (both consignor and consignee) ഈ രണ്ട് കൂട്ടർക്കും എതിരെ കർശന നിയമനടപടികൾ കൈക്കൊള്ളും.

ക്വാറന്റെയ്ൻ കാലാവധി പരിശോധന നടത്തി അസുഖം ഉണ്ടെന്ന് തെളിഞ്ഞാൽ അവയെ മുഴുവൻ ദയാവധം നടത്തുകയും, ശാസ്ത്രീയമായി സംസ്‌കരിക്കുകയും അതിനുള്ള ചെലവ് നടത്തുന്ന വാഹന ഉടമയിൽ നിന്നോ, ഉടമസ്ഥരിൽ നിന്നോ ഈടാക്കുന്നതാണ്.

മൃഗങ്ങളെ ബാധിക്കുന്ന പകർച്ചവ്യാധിയും സംക്രമിക രോഗങ്ങളും തടയൽ നിയമം (2009) പ്രകാരം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചാൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ മുഴുവൻ പന്നികളെയും ദയാവധം നടത്തി നഷ്ടപരിഹാരം കൊടുക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. നാളിതുവരെ 1,33,00,351 രൂപ നഷ്ടപരിഹാരവും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി നൽകി കഴിഞ്ഞു. സംസ്ഥാനത്ത് കണ്ണൂർ, വയനാട്, തൃശ്ശൂർ, പാലക്കാട്, കോട്ടയം ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: മണമില്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കണം: ആരോഗ്യവിദഗ്ധര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button