KeralaLatest NewsNews

കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ലാഭത്തിലാക്കിയത് 25 പൊതുമേഖലാ സ്ഥാപനങ്ങൾ: ലാഭക്കണക്കുകൾ വിശദമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ലാഭത്തിലാക്കിയത് 25 പൊതുമേഖലാ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ നവ ഉദാരവത്ക്കരണ നയങ്ങൾക്ക് ബദലായി അവയെ സംരക്ഷിക്കുകയും ലാഭത്തിലേയ്ക്കു നയിക്കുകയും ചെയ്യുമെന്ന ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം ഇനി ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം

ആ വാഗ്ദാനം ഏറ്റവും മികച്ച രീതിയിൽ പാലിച്ചു കൊണ്ടു സർക്കാർ മുന്നോട്ടു പോവുകയാണ്. അതിന്റെ ഫലമായി കഴിഞ്ഞ സാമ്പത്തിക വർഷം, കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലുള്ള 26 പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിലായി. 17.80% വർദ്ധനവോടെ 3892.13 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം പ്രവർത്തന ലാഭം 386.05 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്. കൂടുതൽ മികവിലേയ്ക്ക് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ ഉയർത്തുന്നതിനായി നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എം ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button