Latest NewsNewsBusiness

ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ രണ്ടുവർഷത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്

ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കിന്റെ പദ്ധതി ചുമതല റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. തമിഴ്നാട്ടിലെ ചെന്നൈയിലാണ് മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിർമ്മിക്കുക. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, പദ്ധതിക്ക് 1,424 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. 184 ഏക്കർ സ്ഥലത്താണ് മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് ഉയരുക. കേന്ദ്ര പ്രോജക്ട് മോണിറ്ററിംഗ് സിസ്റ്റത്തിന് കീഴിലുളള പദ്ധതികളുടെ മുൻഗണന പട്ടികയിൽ ഈ പദ്ധതിയും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ, സർക്കാറിന്റെ ഉന്നത തലത്തിലുള്ളവരുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതിയുടെ നിർമ്മാണം നടക്കുക.

പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ രണ്ടുവർഷത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര- സംസ്ഥാന ഏജൻസികൾ തമ്മിൽ രൂപീകരിക്കുന്ന സ്പെഷ്യൽ പർപ്പസ് പദ്ധതിക്ക് ആവശ്യമായ കണക്റ്റിംഗ് ഇൻഫ്രാസ്ട്രക്ചിന്റെ പിന്തുണ ഉടൻ തന്നെ ഉറപ്പുവരുത്തും. 104 കോടി രൂപ ചിലവിൽ 5.4 കിലോമീറ്റർ നാല് വരി ദേശീയപാത കണക്ടിവിറ്റി നൽകുന്നതാണ്. കൂടാതെ, 217 കോടി രൂപ ചിലവിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കിലേക്ക് 10.5 കിലോമീറ്റർ റെയിൽ കണക്ടിവിറ്റിയും ഉറപ്പാക്കും.

Also Read: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: നിബന്ധനകൾ പാലിക്കേണ്ട കാലാവധിയെ കുറിച്ച് ഓർമ്മപ്പെടുത്തി യുഎഇ

രാജ്യത്തെ ലോജിസ്റ്റിക് സംവിധാനത്തെ ശക്തിപ്പെടുത്താനും വൈവിധ്യവൽക്കരിക്കാനുമാണ് ഇത്തരം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉയരുന്നതോടെ, ഇന്റർ മോഡൽ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമമാകും. കൂടാതെ, ചരക്ക് സംയോജനത്തിനും വിതരണത്തിനും സംഭരണത്തിനും വെയർഹൗസിംഗിനുമുള്ള കേന്ദ്രങ്ങളാക്കി ഇത്തരം പാർക്കുകളെ മാറ്റാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button